
ദോഹ: ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷക്കും മുന്‍ഗണന നല്കുന്ന അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ ഉറച്ച നിലപാട് പ്രശംസനീയമാണെന്ന് ഖത്തറിലെ ചൈനീസ് അംബാസഡര്‍ ഷു ജിയാന്‍. വിശുദ്ധ റമദാന് മാസത്തില്‍ അമീറിനും ഖത്തറിലെ എല്ലാ സഹോദരങ്ങള്‍ക്കും ആത്മാര്‍ഥമായ ആശംസകള്‍ നേരുന്നതായും അദ്ദേഹം പറഞ്ഞു. അമീറിന്റെ പ്രസംഗം വീക്ഷിച്ചതായും ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷക്കും മുന്‍ഗണന നല്കുന്ന ഉറച്ച നിലപാട് പ്രശംസനീയമാണെന്നും അംബാസഡര്‍ പറഞ്ഞു. കൊറോണ വൈറസ്(കോവിഡ്-19) മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ അന്താരാഷ്ട്ര സഹകരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അമീറിന്റെ പരാമര്‍ശവും അംബാസഡര്‍ എടുത്തുപറഞ്ഞു. വൈറസ് ഒരു അതിര്‍ത്തിയും മാനിക്കുന്നില്ല. കോവിഡിനെ നേരിടുകയാണ് വേണ്ടത്. ഐക്യദാര്‍ഢ്യവും സഹകരണവുമാണ് ഏറ്റവും ശക്തമായ ആയുധങ്ങള്‍. അതേസമയം കുറ്റപ്പെടുത്തലും ബലിയാടുകളും ഒരു സഹായവും ചെയ്യില്ല- അംബാസഡര്‍ ചൂണ്ടിക്കാട്ടി. ബുദ്ധിമുട്ടുകള്‍ നേരിടുമ്പോള്‍ കൈകോര്‍ക്കുന്നതിലൂടെ മാത്രമെ മഹാമാരിക്കെതിരെ ഒരുമിച്ച് വിജയിക്കാനാകൂ. ഈയൊരു പൊതുദിശയിലേക്ക് ചൈന ഖത്തറുമായും രാജ്യാന്തര സമൂഹവുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും അംബാസഡര്‍ പറഞ്ഞു.