in

സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷയില്‍ ഇന്ത്യന്‍ സ്‌കൂളുകള്‍ക്ക് മികച്ച വിജയം

ഗൗതം എം പ്രേംചന്ദ്, ക്രിസ്റ്റോ ബിജു, തീക്ഷിക, കരുണ്‍ സാം, ഫിദ സമീര്‍

ദോഹ. സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷയില്‍ ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ക്ക് മികച്ച വിജയം. എംഇഎസ് ഇന്ത്യന്‍ സ്‌കൂള്‍, ഭവന്‍സ് സ്‌കൂള്‍, ബിര്‍ള പബ്ലിക് സ്‌കൂള്‍, ശാന്തിനികേതന്‍, ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്‌കൂള്‍, എന്നിവിടങ്ങളിലെല്ലാം തന്നെ അഭിമാനകരമായ വിജയമാണ് കൈവരിച്ചിരിക്കുന്നത്. ബിര്‍ളയില്‍ 281 വിദ്യാര്‍ത്ഥികളും ശാന്തിനികേതനില്‍ 81 , എംഇഎസില്‍ 499 വിദ്യാര്‍ത്ഥികളുമാണ് പരീക്ഷ എഴുതിയത്. നൂറു ശതമാനം വിജയമാണ് ഈ സ്‌കൂളുകള്‍ നേടിയത്. ഭവന്‍സ് സ്‌കൂളില്‍ സയന്‍സില്‍ ഗൗതം എം പ്രേംചന്ദ് 95.8ശതമാനം മാര്‍ക്ക് നേടി സ്‌കൂളില്‍ ഒന്നാമതെത്തി. ക്രിസ്റ്റോ ബിജു 94.6 ശതമാനവും തീക്ഷിക 94 ശതമാനവും മാര്‍ക്ക് നേടി. കൊമേഴ്‌സില്‍ കരുണ്‍ സാം 85% മാര്‍ക്ക് നേടി ഒന്നാമതെത്തി. ഫിദ സമീര്‍ 84.2ശതമാനം മാര്‍ക്ക് നേടി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഈദുല്‍ അദ്ഹ: 30 രാജ്യങ്ങളില്‍ സഹായവുമായി ഖത്തര്‍ ചാരിറ്റി

ഖത്തറില്‍ നിന്നുള്ള അവസാന ചാര്‍ട്ടേഡ് വിമാനവും നാടണഞ്ഞു; പറന്നത് കെ എം സി സിയുടെ 36-ാമത് വിമാനം