in

പ്രവാസികളുടെ മടക്കം; മുന്‍ഗണനാ പട്ടിക തയാറാക്കാന്‍ കമ്മിറ്റി

ദോഹ: ഇന്ത്യയിലേക്ക് മടങ്ങാന്‍ താല്‍പ്പര്യപ്പെടുന്നവരുടെ മുന്‍ഗണനാ പട്ടിക തയ്യാറാക്കുന്നതിനായി ഖത്തറിലെ ഇന്ത്യന്‍ എംബസി പ്രത്യേക കമ്മിറ്റികള്‍ രൂപീകരിച്ചു. എല്ലാ സംസ്ഥാനങ്ങളേയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള എട്ടു കമ്മിറ്റികളില്‍ വിവിധ പ്രവാസി സംഘടനാ ഭാരവാഹികള്‍ അംഗങ്ങളാണ്.
എല്ലാ കമ്മിറ്റികളിലും ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരെ കൂടാതെ പ്രവാസി സംഘടനകളില്‍ നിന്നുള്ള അഞ്ച് അംഗങ്ങളാണുള്ളത്. കേരളം, മാഹി എന്നിവയുടെ ചുമതലയുള്ള കമ്മിറ്റിയുടെ അധ്യക്ഷന്‍ എംബസി ഡിഫന്‍സ് അറ്റാഷെ കപില്‍ കൗഷിക്കാണ്. മലയാളി പ്രവാസി സംഘടനാ ഭാരവാഹികളായ കെ.എം. വര്‍ഗീസ്, അബ്ദുള്‍ അസീസ്, ഗോവിന്ദ്, ബഷീര്‍ തൂവാരിക്കല്‍, കോയ കൊണ്ടോട്ടി എന്നിവരാണ് അംഗങ്ങള്‍. എംബസിയുടെ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നവരുടെ വിവരങ്ങള്‍ അതാത് കമ്മിറ്റികള്‍ക്ക് കൈമാറും. വിവരങ്ങള്‍ കൃത്യമായി പരിശോധിച്ച് മുന്‍ഗണനാക്രമത്തില്‍ അര്‍ഹരായ യാത്രക്കാരുടെ പട്ടിക തയ്യാറാക്കി എംബസിക്ക് കൈമാറുകയെന്നതാണ് കമ്മിറ്റിയുടെ ഉത്തരവാദിത്വം. നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന, കോവിഡ്-19 പ്രതിസന്ധിയെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്നവര്‍, ഗര്‍ഭിണികള്‍, ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍ തുടങ്ങിയവര്‍ക്ക് vbdoha.kerala@gmail.com എന്ന ഇ-മെയില്‍ മുഖേന കമ്മിറ്റിയുമായി ബന്ധപ്പെടാം. കമ്മിറ്റികള്‍ നല്‍കുന്ന മുന്‍ഗണനാ പട്ടിക പ്രകാരമായിരിക്കും ഓരോ സംസ്ഥാനങ്ങളിലേക്കുമുള്ള യാത്രക്കാരുടെ അന്തിമ പട്ടിക എംബസി തയ്യാറാക്കുന്നത്. ഇന്ത്യന്‍ എംബസിയുടെ ഓണ്‍ലൈനില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നവര്‍ വീണ്ടും ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഫീല്‍ഡ് ആസ്പത്രി തുറന്നു

ഖത്തറിലെ മണി എക്‌സ്‌ചേഞ്ചുകള്‍ ഇന്നു മുതല്‍ പ്രവര്‍ത്തിക്കും; നിബന്ധനകള്‍ ബാധകം