in

തൊഴില്‍ മന്ത്രാലയത്തില്‍ പരാതി സുഗമമായി രജിസ്റ്റര്‍ ചെയ്യാം

ദോഹ: ഭരണ വികസന തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയത്തില്‍ പരാതി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ പ്രഖ്യാപിച്ചു. പരാതികള്‍ ഉണ്ടായാല്‍ രാജ്യത്തെ തൊഴിലാളികള്‍ക്ക് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാന്‍ കഴിയുമെന്ന് ഉറപ്പുവരുത്തുന്നതിനായി മന്ത്രാലയം വിവിധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 92727 എന്ന ഹോട്ട്‌ലൈന്‍ നമ്പറില്‍ തൊഴില്‍ പരാതി സമര്‍പ്പിക്കാനുള്ള നടപടികള്‍ മന്ത്രാലയം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. വേതനവുമായി ബന്ധപ്പെട്ടതോ തൊഴില്‍ സംബന്ധമായതോ ആയ എന്തെങ്കിലും പരാതികള്‍ തൊഴിലാളികള്‍ക്ക് ഉണ്ടെങ്കില്‍ 92727 എന്നഹോട്ട്ലൈന്‍ നമ്പറില്‍ എസ്എംഎസ് അയക്കാവുന്നതാണ്. 5 എന്ന നമ്പറും തുടര്‍ന്ന് ഖത്തര്‍ ഐഡി നമ്പറുമാണ് എസ്എംഎസ് അയക്കേണ്ടത്. ഐഡി ഇല്ലെങ്കിലോ കാലഹരണപ്പെട്ടാലോ വിസാ നമ്പര്‍ നല്‍കിയാലും മതിയാവും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ നമ്പറില്‍ എല്ലാ ഭാഷകളിലും സേവനം ലഭിക്കും. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി വിവിധ ഭാഷകളില്‍ ആശയവിനിമയം നടത്തുന്നതിനാണ് പുതിയ സേവനത്തിന് തുടക്കംകുറിച്ചിരിക്കുന്നത്. കൊറോണ വൈറസ് നടപടികളുമായി ബന്ധപ്പെട്ട് പ്രവാസികള്‍ക്ക് ചോദ്യങ്ങള്‍ക്കും സംശയനിവാരണത്തിനുമായി ഈ നമ്പരിലേക്ക് ബന്ധപ്പെടാം.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

വിര്‍ച്വല്‍ കണ്‍സള്‍ട്ടേഷന്‍: ആഴ്ച്ചയില്‍ 5000 രോഗികള്‍

ലോകകപ്പ് പദ്ധതികളിലെ എട്ട് പേര്‍ക്ക് കോവിഡ്