ദോഹ: മധ്യ-വടക്കന്‍ അമേരിക്കന്‍ രാജ്യങ്ങളുടെയും കരീബിയന്‍ രാജ്യങ്ങളുടെയും ഫുട്ബോള്‍ കൂട്ടായ്മയായ കോണ്‍കകാഫ് ഗോള്‍ഡ് കപ്പിന്റെ സെമിഫൈനലില്‍ ഖത്തര്‍ യുഎസിനെ നേരിടും. ഈ മാസം 30ന് ടെക്സാസ് ഓസ്റ്റിനില്‍ ഉച്ചക്ക് രണ്ടരക്കാണ് സെമി പോരാട്ടം. ഖത്തര്‍ ടീം ഓസ്റ്റിനിലെത്തിയിട്ടുണ്ട്. ടീം ആത്മവിശ്വാസത്തിലാണെന്നും സെമിയിലും മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഖത്തര്‍ ടീം പരിശീലകന് ഫെലിക്സ് സാഞ്ചസ് പറയുന്നു. ആറു തവണ ഗോള്‍ഡ് കപ്പ് ജേതാക്കളാണ് നിലവില്‍ ഫിഫ ലോകറാങ്കിങില്‍ 20-ാം സ്ഥാനത്തുള്ള യുഎസ്. ക്വാര്‍ട്ടറില്‍ ജമൈക്കയെ മറുപടിയില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് അവര്‍ സെമിയിലേക്ക് യോഗ്യത നേടിയത്. മെക്സിക്കോയും കാനഡയും തമ്മിലാണ് രണ്ടാം സെമി. പത്തുതവണ ഗോള്‍ഡ് കപ്പ് ജേതാക്കളായ രാജ്യമാണ് മെക്സിക്കോ. ഫിഫ ലോകറാങ്കിങില്‍ 11-ാം സ്ഥാനത്താണ് അവര്‍. ക്വാര്‍ട്ടറില്‍ എല്‍സാല്‍വദോറിനെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് മറികടന്നാണ് ഖത്തറിന്റെ സെമിയിലേക്കുള്ള മുന്നേറ്റം.ഗോള്‍ഡ് കപ്പില്‍ ഖത്തര്‍ ഇതുവരെ പന്ത്രണ്ട് ഗോളുകളാണ് സ്കോര്‍ ചെയ്തത്. ഗ്രൂപ്പ് ഘട്ടത്തില്‍ ആകെ ഒന്‍പത് ഗോളുകള്‍ നേടിയിരുന്നു.
നാലു ഗോളുകളുമായി ഖത്തറിന്റെ അല്‍മോയെസ് അലി മുന്നിലാണ്. കഴിഞ്ഞവര്‍ഷം ദക്ഷിണകൊറിയക്കെതിരെ സൗഹൃദ മത്സരത്തിലെ തോല്‍വിക്കുശേഷം ഖത്തര്‍ ഇതുവരെ തോല്‍വിയറിഞ്ഞിട്ടില്ല. ഗ്രൂപ്പ് ഘട്ടത്തില്‍ ഹോണ്ടുറാസിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്കും ഗ്രെനഡയെ നാലു ഗോളുകള്‍ക്കും ഖത്തര്‍ തോല്‍പ്പിച്ചിരുന്നു. പനാമക്കെതിരായ ഗ്രൂപ്പ് മത്സരത്തില്‍ മൂന്നു ഗോള്‍ വീതം സ്കോര്‍ ചെയ്ത് ഇരുടീമുകളും സമനിലയിലായി. കോണ്‍കകാഫ് മേഖലയിലെ ഏറ്റവും വലിയ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പാണ് ഗോള്‍ഡ് കപ്പ്്. ഇതില്‍ പങ്കെടുക്കുന്ന ആദ്യ അറബ് രാജ്യമെന്ന നേട്ടവും രണ്ടാമത്തെ ഏഷ്യന്‍ രാജ്യമെന്ന ഖ്യാതിയും ഖത്തറിന് സ്വന്തമായി. നേരത്തെ 2002ല്‍ ദക്ഷിണ കൊറിയ മത്സരിച്ചിരുന്നു.ഗോള്‍ഡ് കപ്പിന്റെ ചരിത്രത്തിലാദ്യമായാണ് അതിഥി രാജ്യമെന്ന നിലയിലുള്ള ക്ഷണം സ്വീകരിച്ച് ഖത്തര്‍ പങ്കെടുക്കുന്നത്.
in QATAR 2022
കോണ്‍കകാഫ് ഗോള്‍ഡ് കപ്പ് സെമിഫൈനലില്‍ ഖത്തര്‍ യുഎസിനെ നേരിടും
