in

വില്യാപ്പള്ളി ഉസ്താദിന്റെ വിയോഗത്തിൽ അനുശോചനം: ഖത്തറിൽ മയ്യിത്ത് നമസ്കാരം ഇന്ന്

വില്യാപ്പള്ളി ഉസ്താദ്

ദോഹ: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും പ്രമുഖ കര്‍മ്മ ശാസ്ത്ര പണ്ഡിതനുമായ വില്യാപ്പള്ളി ഇബ്രാഹീം മുസ്ലിയാരുടെ വിയോഗത്തിൽ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി ഖത്തറിലെ വിവിധ സംഘടനകൾ. വില്യാപ്പള്ളി ഉസ്താദ് എന്ന പേരിൽ ഏറെ പ്രശസ്തനായ അദ്ദേഹത്തിന് കേരളത്തിനകത്തും പുറം നാടുകളിൽ ജോലി തേടുന്നവരുമായി നിരവധി ശിഷ്യൻമാരുണ്ട്. മഹാന്റെ കുടുംബത്തോടൊപ്പം ദുഃഖത്തിൽ പങ്കുചേരുകയും പരലോക മോക്ഷത്തിനായി പ്രാർത്ഥിക്കുകയും ചെയ്യുന്നതായി ഖത്തർ കെഎംസിസി സംസ്ഥാന കമ്മിറ്റി അറിയിച്ചു.

കേരള ഇസ്ലാമിക് സെന്റര്‍,
ഖത്തര്‍ എസ്.കെ.എസ്.എസ് എഫ് ഖത്തർ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി, കുറ്റിയാടി മണ്ഡലം കമ്മിറ്റി, വില്യാപ്പള്ളി മുസ്ലിം ജമാഅത്ത് ഖത്തർ കമ്മിറ്റി എന്നിവരും അനുശോചനം അറിയിച്ചു. മയ്യിത്ത് നിസ്‌കാരവും പ്രാര്‍ത്ഥനയും ഇന്ന് (2023 ജൂലൈ 3) രാത്രി 8-ന് തുമാമ ഖത്തർ കെ.എം.സി.സി ഹാളില്‍ വെച്ച് നടക്കും.
എല്ലാവരും വൂദു എടുത്ത് ഹാളില്‍ എത്തണമെന്ന് സംഘാടകർ അറിയിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

പ്രദീപ് മേനോനെ ഖത്തർ ഇന്ത്യന്‍ മീഡിയ ഫോറം ആദരിച്ചു

അൽഖോറിൽ വാഹനാപകടത്തിൽ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക്