Thursday, October 22ESTD 1934

അനുശോചിച്ചു

ദോഹ: വില്യാപ്പളളി കാര്‍ത്തികപ്പളളി കോറോത്ത് അമ്മത് ഹാജിയുടെ നിര്യാണത്തില്‍ കെ.എം.സി.സി വടകര മണ്ഡലം കമ്മിറ്റി അനുശോചിച്ചു. പൗര പ്രമുഖനും സാമൂഹിക സേവകനുമായ അമ്മത് ഹാജി എട്ട് പതിറ്റാണ്ട് മുന്‍പ് സിലോണിലെ കൊളംബോ, പാകിസ്താനിലെ കറാച്ചി, ബര്‍മ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രവാസിയായിരുന്നു. വടകര സിഎച്ച് സെന്റര്‍ ജിദ്ദ ചാപ്റ്റര്‍ പ്രസിഡന്റ്് കോറോത്ത് സിദ്ദിഖ് ഹാജി(ജീപ്പാസ് ഗ്രൂപ്) യുടെയും റിയാദ് ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി ഷംസു ഹാജി കോറോത്തിന്റെയും പിതാവാണ്. ഖത്തര്‍ കെഎംസിസി പ്രവര്‍ത്തകനായിരുന്ന മുഹമ്മദ് മന്‍സില്‍ പൗത്രനും ബഹ്റൈന്‍ കെഎംസിസി സെക്രട്ടറി എ.പി ഫൈസല്‍ പൗത്രീ ഭര്‍ത്താവുമാണ്. ഖത്തര്‍ കാര്‍ത്തികപ്പള്ളി ഏരിയ മുസ്ലിം വെല്‍ഫെയര്‍ അസോസിയേഷനും അനുശോചിച്ചു.

error: Content is protected !!