in , ,

10 പേര്‍ക്കു കൂടി കൊറോണ; എണ്ണം 452

ദോഹ: ഖത്തറില്‍ പത്തു പേര്‍ക്കു കൂടി നോവല്‍ കൊറോണ വൈറസ്(കോവിഡ്-19) സ്ഥിരീകരിച്ചു. ഇതോടെ ആകെ സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 452 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ ഭൂരിപക്ഷം പേരും ക്വാറന്റൈനിലായിരുന്ന പ്രവാസി തൊഴിലാളികളാണ്. അടുത്തിടെ സ്വിറ്റ്‌സര്‍ലന്റില്‍ നിന്നും മടങ്ങിയെത്തിയ ഖത്തരി പൗരനും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്നവരില്‍ നാലു പേര്‍ രോഗമുക്തരായിട്ടുണ്ട്. കൊറോണ സ്ഥിരീകരിച്ച എല്ലാവര്‍ക്കും പൂര്‍ണമായ ഐസൊലേഷനില്‍(ഏകാന്തവാസം) അനുയോജ്യമായ പരിചരണം ഉറപ്പാക്കിയിട്ടുണ്ട്. ഇതുവരെയും വൈറസ് മൂലം മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ദോഹയില്‍ എട്ടു ഭക്ഷ്യസ്ഥാപനങ്ങള്‍ അടച്ചു

സാനിറ്റൈസറുകള്‍ക്ക് വില പരിധി നിശ്ചയിച്ചു