in ,

3 പേര്‍ക്കു കൂടി കൊറോണ; എണ്ണം 442

ദോഹ: ഖത്തറില്‍ മൂന്നു പേര്‍ക്കു കൂടി നോവല്‍ കൊറോണ വൈറസ്(കോവിഡ്19) സ്ഥിരീകരിച്ചു. ഇതോടെ എണ്ണം 442 ആയി. ഇതുവരെയായി 8,547 പേരെയാണ് കോവിഡ് പരിശോധനക്കായി വിധേയരാക്കിയത്. ചികിത്സയിലുണ്ടായിരുന്നവരില്‍ നാലു പേര്‍ രോഗമുക്തരായിട്ടുണ്ട്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടുപേര്‍ നേരത്തെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവരാണ്. ഒരു ഹൗസ് ഡ്രൈവറും ഇന്നലെ രോഗം കണ്ടെത്തിയവരില്‍ പെടുന്നു. കൊറോണ സ്ഥിരീകരിച്ച എല്ലാവര്‍ക്കും പൂര്‍ണമായ ഐസൊലേഷനില്‍ അനുയോജ്യമായ പരിചരണം ഉറപ്പാക്കിയിട്ടുണ്ട്. വിദേശകാര്യമന്ത്രാലയം വക്താവും അസിസ്റ്റന്റ് മന്ത്രിയും ദുരന്തനിവാരണ സുപ്രീംകമ്മിറ്റി വക്താവുമായ ലുലുവ ബിന്‍ത് റാഷിദ് അല്‍ഖാതിര്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അടുത്തിടെ യുകെ, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലന്റ് എന്നിവിടങ്ങളില്‍ നിന്നും മടങ്ങിയെത്തിയ മൂന്നു ഖത്തരി പൗരന്‍മാരില്‍ ഉള്‍പ്പടെ 38പേരില്‍ കഴിഞ്ഞദിവസം(മാര്‍ച്ച് 16) രോഗം സ്ഥിരീകരിച്ചിരുന്നു. സ്ഥിരീകരിച്ച കേസുകളുമായി സമ്പര്‍ക്കംപുലര്‍ത്തിയ എല്ലാവര്‍ക്കുമായി ആവശ്യമായ പരിശോധനകള്‍ പൊതുജനാരോഗ്യമന്ത്രാലയം നടത്തുന്നുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

വീടിനു പുറത്തേക്ക് അത്യാവശ്യത്തിനു മാത്രം

കടകളടക്കും; ബാര്‍ബര്‍ഷോപ്പുമില്ല