in

പരിഷ്‌കാരങ്ങളുടെ പേരില്‍ ലക്ഷദ്വീപില്‍ നടക്കുന്നത് പല നിലകളില്‍ കീഴ്‌പ്പെടുത്താനുള്ള കോര്‍പ്പറേറ്റ് ശ്രമം: നിയമസഭാ സ്പീക്കര്‍

ലക്ഷദ്വീപ് വിഷയത്തില്‍ പ്രവാസി കോര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച ഓണ്‍ലൈന്‍ ചര്‍ച്ച

ലക്ഷദ്വീപിലെ പരീക്ഷണം നാളെ വ്യാപിപ്പിക്കുമെന്ന് പ്രതിപക്ഷനേതാവ്

ദോഹ: ലക്ഷദ്വീപ് ജനതയെ സാമ്പത്തികവും സാംസ്‌കാരികവും രാഷ്ട്രീയവുമായി കീഴ്‌പ്പെടുത്തി ദ്വീപ് വന്‍കിട കുത്തകകള്‍ക്ക് കൈമാറാനുള്ള ശ്രമങ്ങളാണ് പുതിയ പരിഷ്‌ക്കാരങ്ങള്‍ക്ക് പിന്നെലെന്ന് കേരള നിയമസഭാ സ്പീക്കര്‍ എം ബി രാജേഷ്. ‘ലക്ഷദ്വീപ് സമാധാനത്തിലൂടെ സമഗ്ര വികസനം’ എന്ന വിഷയത്തില്‍ ഖത്തറിലെ പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ പ്രവാസി കോര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച ഓണ്‍ലൈന്‍ ചര്‍ച്ച ഉല്‍ഘടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരോ ജനതക്കും വേണ്ട വികസനവും പുരോഗതിയും അവര്‍ക്കു കൂടി ബോധ്യപെടുന്നതും തീരുമാനത്തില്‍ അവര്‍ക്കു കൂടി പങ്കാളിത്തമുള്ളള്ളതുമായിരിക്കണം. എന്നാല്‍ ഉപജീവന മാര്‍ഗ്ഗങ്ങളും ജനാധിപത്യ അവകാശങ്ങളും കവര്‍ന്നെടുത്ത് ജനങ്ങളെ നിരായൂധികരിച്ചു ദ്വീപില്‍ കോര്‍പ്പറേറ്റ് താല്പര്യം നടപ്പിലാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും സ്പീക്കര്‍ വിശദീകരിച്ചു.
കേന്ദ്ര ഭരണകൂടത്തിന്റെ ജനാധിപത്യ വിരുദ്ധ നിലപാടാണ് ഇന്ന് ലക്ഷദ്വീപ് ജനത അനുഭവിക്കുന്നതെന്ന് പരിപാടിയില്‍ മുഖ്യാതിഥിയായി സംസാരിച്ച കേരള നിയമ സഭ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. ദ്വീപില്‍ നടക്കുന്നത് സാംസ്‌കാരിക അധിനിവേശം തന്നെയാണ്. സാധാരണക്കാരുടെ ജീവിതത്തിന് വിഘ്‌നം ഉണ്ടാക്കിയും പൗരന്റെ ഭരണഘടനാപരമായ അവകാശങ്ങള്‍ കവര്‍ന്നെടുത്തും ഒരു ഭരണകൂടം പ്രവര്‍ത്തിക്കുന്നു. ലക്ഷദ്വീപില്‍ നടക്കുന്നത് ഒരു പരീക്ഷണമാണെന്നും നാളെ ഇത് മറ്റ് സംസ്ഥാങ്ങളിലും വ്യാപിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ലക്ഷദ്വീപിന് വേണ്ടി ഐക്യകണ്‌ഠേന കേരള നിയമസഭയില്‍ പ്രമേയം പാസ്സാക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും നിയമസഭ സ്പീക്കറും പ്രതിപക്ഷ നേതാവും പറഞ്ഞു. ലക്ഷദ്വീപ് മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഒമേഷ് സൈഗാള്‍ മുഖ്യപ്രഭാഷണം നടത്തി. ഭൂമിശാസ്ത്രവും പരിസ്ഥിതിയും പരിഗണിച്ചു കൊണ്ടുള്ള വികസനം മാത്രമേ ലക്ഷദ്വീപില്‍ നടപ്പാക്കാവൂ എന്ന് അദ്ദേഹം പറഞ്ഞു. പ്രാദേശിക ജനതയുടെ അഭിരുചിയും കഴിവും പരിഗണിച്ചു വികസനത്തിന്റെ മുഖ്യഗുണഭോക്താക്കള്‍ ദ്വീപു ജനതയാകുന്ന ഒരു വികസന നയമാണ് ലക്ഷദ്വീപിന് ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി. പരിപാടിയില്‍ ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസല്‍, അഡ്വ. ഫസീല ഇബ്രാഹിം, ലക്ഷദ്വീപ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഖത്തര്‍ പ്രസിഡന്റ് ഡോ: ലിയാഖത്തലി സംസാരിച്ചു. അഫ്ത്താഫ് ബഷീര്‍, ആയിഷ ഫാത്തിമ എന്നിവരുടെ ദേശീയ ഗാനത്തോടെ ആരംഭിച്ച പരിപാടിയില്‍ പ്രവാസി കോര്‍ഡിനേഷന്‍ ചെയര്‍മാന്‍ അഡ്വ. നിസാര്‍ കൊച്ചേരി ആമുഖപ്രഭാഷണം നടത്തി. കണ്‍വീനര്‍ ജോപ്പച്ചന്‍ തെക്കെകൂറ്റ് നന്ദി പറഞ്ഞു. മഞ്ജു മനോജായിരുന്നു അവതാരക. വി.സി മശൂദ്, എസ് . എ.എം ബഷീര്‍, കെ.സി അബ്ദുല്ലത്തീഫ്, എ. സുനില്‍കുമാര്‍, സമീല്‍ അബ്ദുല്‍ വാഹിദ് ചാലിയം, റഊഫ് കൊണ്ടോട്ടി, സാദിഖ് ചെന്നാടന്‍, മുഹമ്മദ് ഫൈസല്‍, അഡ്വ. ജാഫര്‍ ഖാന്‍, ഉമ്മര്‍ ശരീഫ് ലക്ഷദ്വീപ് നേതൃത്വം നല്‍കി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

അമേരിക്കയുടേയും യൂറോപ്പിലെ രാജ്യങ്ങളുടേയും കോവിഡ് വാക്‌സിന്‍ നയം മാറ്റണമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി

ഖത്തറിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ ക്രാഫ്റ്റ് ശില്‍പ്പശാല