
ദോഹ: ഖത്തറില്‍ കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ഇതോടെ മരണം എട്ടായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 345 പുതിയ രോഗികളെ തിരിച്ചറിഞ്ഞു. രോഗികളുടെ എണ്ണം 5,008 ലേക്കുയര്‍ന്നിരിക്കുകയാണ്. ചികിത്സയിലുള്ളത് 4490 പേരാണ്. പുതുതായി രോഗം മാറിയ 46 പേരുള്‍പ്പെടെ 510 പേര്‍ക്ക് അസുഖം ഭേദമായി. ഇതേവരെ 60,139 പേരെ പരിശോധനക്ക് വിധേയമാക്കിയതായി ആരോഗ്യമന്ത്രാലയം വിശദീകരിച്ചു.
കൊറോണ വൈറസ് ബാധിതനായ 59കാരനായ പുരുഷനാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നേരത്തെ ഒരു സ്വദേശിയും ആറു പ്രവാസികളും മരിച്ചിരുന്നു. ഏപ്രില്‍ 12ന് 42 കാരനായ പ്രവാസിയും ഏപ്രില്‍ ഏഴിന് 74ഉം 59ഉം വയസ് പ്രായമുള്ള പ്രവാസികളും 88 കാരനായ സ്വദേശി ഏപ്രില്‍ അഞ്ചിനും കടുത്ത ന്യുമോണിയ ബാധിച്ച 85 വയസുകാരനായ പ്രവാസി ഏപ്രില്‍ രണ്ടിനും 57 വയസും 58 വയസും പ്രായമുള്ള ബംഗ്ലാദേശികള്‍ മാര്‍ച്ച് 28, 31 തീയതികളിലും മരിച്ചു. ഖത്തറില്‍ ഏറ്റവും കൂടുതല്‍ കേവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഇന്നലെയായിരുന്നു, 560കേസുകള്‍.