in ,

ഖത്തറില്‍ 277 പേര്‍ക്ക് കൂടി കോവിഡ്; ഇന്ന് രണ്ടു മരണം

247 പേര്‍ കൂടി രോഗമുക്തരായി
3112 പേര്‍ ചികിത്സയില്‍
478 പേര്‍ ആസ്പത്രിയില്‍

ദോഹ:കഴിഞ്ഞ 24 മണിക്കൂറിനിടെ കൊറോണ വൈറസ്(കോവിഡ്-19) ബാധിച്ച് രണ്ടു പേര്‍ കൂടി മരിച്ചു. ചികിത്സയിലായിരുന്ന 75, 81 വയസ് വീതം പ്രായമുള്ളവരാണ് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണം 192 ആയി. ഇന്ന് 277 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം തുടര്‍ച്ചയായ രണ്ടാം ദിവസവും 300ല്‍ താഴെയായി തുടരുന്നു. രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 1,14,809 പേര്‍ക്കാണ്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് പുതിയ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ന് നേരിയ വര്‍ധനവുണ്ടായിട്ടുണ്ട്.

ഇന്ന് 247 പേര്‍ക്കു കൂടി രോഗം മാറി. ഇതുവരെ 1,11,505 പേരാണ് സുഖംപ്രാപിച്ചത്. ഇന്നു പുതിയ രോഗികളേക്കാള്‍ രോഗമുക്തരുടെ എണ്ണം കുറവാണ്.

നിലവില്‍ ചികിത്സയിലുള്ളവരുടെയും ആസ്പത്രിയിലുള്ളവരുടെയും എണ്ണത്തില്‍ നേരിയ വര്‍ധനവുണ്ട്. ഇപ്പോള്‍ 3112 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 478 പേര്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്, 69 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 49 പേരെ ആസ്പത്രിയിലും ആറു പേരെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. രാജ്യത്ത് ഇതുവരെ 5,46,285 പേരെയാണ് കോവിഡ് പരിശോധനക്ക് വിധേയരാക്കിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3767 പേരെ പരിശോധനക്ക് വിധേയരാക്കി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

കേസുകള്‍ വര്‍ധിച്ചാല്‍ നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ നാലാം ഘട്ടം വൈകിയേക്കും

ഖത്തറില്‍ സ്വാതന്ത്ര്യദിനാഘോഷം നടന്നു; തെരെഞ്ഞെടുക്കപ്പെട്ടവര്‍ മാത്രം സംബന്ധിച്ചു