in

ഖത്തറില്‍ 315 പേര്‍ക്കു കൂടി കോവിഡ്; ഇന്ന് നാലു മരണം

  • 284 പേര്‍ കൂടി രോഗമുക്തരായി
  • 3081 പേര്‍ ചികിത്സയില്‍
  • 428 പേര്‍ ആസ്പത്രിയില്‍

ദോഹ: ഖത്തറില്‍ കോവിഡ് മരണസംഖ്യയും പ്രതിദിന രോഗികളുടെ എണ്ണവും വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊറോണ വൈറസ്(കോവിഡ്-19) ബാധിച്ച് നാലു പേര്‍ കൂടി മരിച്ചു. ചികിത്സയിലായിരുന്ന 46, 57,വയസ് വീതം പ്രായമുള്ളവരും 60 വയസ് വീതം പ്രായമുള്ള രണ്ടുപേരുമാണ് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണം 188 ആയി. രാജ്യത്ത് ഇന്ന് 315 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. ചെറിയൊരിടവേളക്കുശേഷം ഇതാദ്യമായാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം 300നു മുകളിലെത്തുന്നത്. രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 1,13,262 പേര്‍ക്കാണ്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് പുതിയ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ന് വര്‍ധനവുണ്ടായിട്ടുണ്ട്. കോവിഡ് ചികിത്സയിലുള്ളവരുടെയും ആസ്പത്രിയിലുള്ളവരുടെയും എണ്ണത്തിലും വര്‍ധനവ് തുടരുന്നു.

ഇന്ന് 284 പേര്‍ക്കു കൂടി രോഗം മാറി. കഴിഞ്ഞദിവസത്തെ അപേക്ഷിച്ച് രോഗമുക്തരുടെ എണ്ണത്തില്‍ നേരിയ വര്‍ധനവുണ്ടായിട്ടുണ്ട്. ഇതുവരെ 1,09,993 പേരാണ് സുഖംപ്രാപിച്ചത്. ഇന്നും പുതിയ രോഗികളേക്കാള്‍ കുറവാണ് രോഗമുക്തരുടെ എണ്ണം.

നിലവില്‍ 3081 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 428 പേര്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്, 75 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 48 പേരെ ആസ്പത്രിയിലും രണ്ടു പേരെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. രാജ്യത്ത് ഇതുവരെ 5,24,466 പേരെയാണ് കോവിഡ് പരിശോധനക്ക് വിധേയരാക്കിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4106 പേരെ പരിശോധനക്ക് വിധേയരാക്കി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഡോ. ദീപക് മിത്തല്‍ ഖത്തറിലെ ഇന്ത്യന്‍ അംബാസഡറായി ചുമതലയേറ്റു

കോവിഡ് രോഗികള്‍ക്കായി ഓടി നടന്ന റഹീമിന്റെ മരണം ഐസൊലേഷനില്‍