
ദോഹ: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 677 പേര്‍ക്ക് കൂടി കൊറോണ വൈറസ്(കോവിഡ്-19) രോഗബാധ സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 11,921 ആയി വര്‍ധിച്ചു. പുതിയതായി 68 പേര്‍ കൂടി രോഗമുക്തരായി. ഇതുവരെ 1134 പേരാണ് കോവിഡ് മുക്തരായത്. നിലവില്‍ 10,777 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്ത് ഇതുവരെ 88,607 പേരെയാണ് കോവിഡ് പരിശോധനക്ക് വിധേയരാക്കിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2898 പേരെ പരിശോധനക്ക് വിധേയരാക്കി. ഖത്തറില്‍ ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഇന്നലെയായിരുന്നു, 957 കേസുകള്‍. കോവിഡ് ബാധിച്ച് ഒരു സ്വദേശിയും ഒന്‍പതു പ്രവാസികളും ഉള്‍പ്പടെ പത്തു പേരാണ് മരിച്ചത്. പുതിയ കേസുകളില്‍ ഭൂരിഭാഗവും വിവിധ തൊഴിലുകള്‍ ചെയ്യുന്ന പ്രവാസി തൊഴിലാളികളിലാണ് സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന ഇവര്‍ ക്വാറന്റൈനിലായിരുന്നു. ഇന്‍ഡസ്ട്രിയല്‍ ഏരിയക്ക് പുറത്തുള്ള തൊഴിലാളികളിലും പുതിയതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പൊതുജനാരോഗ്യ മന്ത്രാലയം നടത്തിയ പരിശോധനയിലൂടെയാണ് ഇവരില്‍ രോഗം തിരിച്ചറിഞ്ഞത്. ഇതിനു പുറമെ രാജ്യത്തെ പൗരന്‍മാരിലും താമസക്കാരിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളില്‍ നിന്നും സമ്പര്‍ക്കത്തിലൂടെയാണ് ഇവര്‍ക്ക് രോഗബാധയുണ്ടായിരിക്കുന്നത്. രോഗം പുതിയതായി സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവരെ പരിശോധിക്കുന്നതിനും ക്വാറന്റൈനിലേക്കു മാറ്റുന്നതിനുമുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിക്കുന്നുണ്ട്. പുതിയതായി കൊറോണ സ്ഥിരീകരിച്ച എല്ലാവര്‍ക്കും പൂര്‍ണമായ ഐസൊലേഷനില്‍(ഏകാന്തവാസം) അനുയോജ്യമായ പരിചരണം ഉറപ്പാക്കിയിട്ടുണ്ട്.