
മനാമ: കൊറോണ വൈറസ് രോഗ വ്യാപനം പ്രതിസന്ധിയിലാക്കിയ കച്ചവടക്കാര്‍ക്ക് കൈത്താങ്ങായി ബഹ്‌റൈന്‍ കെ.എം.സി.സി വൈസ് പ്രസിഡന്റ് ഷാഫി പറക്കട്ട. തന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് പ്രതിസന്ധിയിലായിരിക്കുന്ന കച്ചവടക്കാര്‍ക്ക് കെട്ടിട ഉടമസ്ഥരുടെ സഹകരണത്തോടെ 2 മാസത്തേക്ക് 50% വാടക ഇളവ് പ്രഖ്യാപിക്കുന്നതായി അറിയിച്ചത്. കോവിഡ് കാരണം ജോലി നഷ്ടപ്പെടുകയോ താല്ക്കാലിക അടച്ചു പൂട്ടലില്‍പ്പെട്ട് പ്രയാസം നേരിടുകയോ ചെയ്യുന്ന താമസക്കാര്‍ക്ക് ഇളവ് അനുവദിക്കാനും തിരുമാനിച്ചിട്ടുണ്ട്. പ്രതിസന്ധി രൂക്ഷമായാല്‍ കമ്പനി കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കാനാഗ്രഹിക്കുന്നു. ബഹ്‌റൈനിലെ ഒട്ടുമിക്ക കച്ചവട സ്ഥാപനങ്ങളും അടഞ്ഞുകിടക്കുന്നതിനാല്‍ പ്രവാസികള്‍ ഉള്‍പ്പെടെ സാമ്പത്തിക പ്രതിസന്ധിയാലായിട്ടുണ്ട്. ഇത്തരക്കാര്‍ക്ക് ആശ്വാസം എന്ന രീതിയിലാണ് തന്റെ കമ്പനി ഏറ്റെടുത്തിട്ടുള്ള കെട്ടിടങ്ങളുടെ വാടകയില്‍ ഇളവ് വരുത്താന്‍ തീരുമാനിച്ചതെന്നും ഷാഫി പറക്കട്ട വിശദീകരിച്ചു. പ്രതിസന്ധിയിലാവുന്നവരെ സഹായിക്കാന്‍ നാം ഓരോരുത്തരും മുന്നോട്ടുവരണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.