in

ക്യുആര്‍സിഎസ് ബംഗ്ലാദേശ് അഭയാര്‍ഥി ക്യാമ്പില്‍ കോവിഡ് കേന്ദ്രം തുറന്നു

The purpose of the new facility is to isolate suspected cases and treat the coronavirus patients in the district that hosts Myanmar refugee camps.
ക്യുആര്‍സിഎസ് ബംഗ്ലാദേശ് അഭയാര്‍ഥി ക്യാമ്പില്‍ കോവിഡ് ഐസൊലേഷന്‍ കേന്ദ്രം തുറന്നപ്പോള്‍

ദോഹ: ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി(ക്യുആര്‍സിഎസ്) ബംഗ്ലാദേശിലെ അഭയാര്‍ഥി ക്യാമ്പില്‍ കോവിഡ് ഐസൊലേഷന്‍ കേന്ദ്രം തുറന്നു. തെക്കന്‍ ബംഗ്ലാദേശിലെ കോക്‌സ് ബസാറിലെ ക്യാമ്പില്‍ ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ദി റെഡ്‌ക്രോസ്സ് ആന്റ് റെഡ്ക്രസന്റ് സൊസൈറ്റീസ്(ഐഎഫ്ആര്‍സി) സ്ഥാപിച്ച ഫീല്‍ഡ് ആസ്പത്രിയിലാണ് ക്യുആര്‍സിഎസ് വിപുലമായ ഐസൊലേഷന്‍ സൗകര്യം സജ്ജമാക്കിയത്.
ക്യാമ്പുകളില്‍ കഴിയുന്ന മ്യാന്‍മര്‍ അഭയാര്‍ഥികളില്‍ കോവിഡ് സംശയിക്കുന്നവരെ ഐസൊലേഷനിലേക്ക് മാറ്റുകയും മികച്ച ചികിത്സയും പരിചരണവും ലഭ്യമാക്കുകയുമാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. ബംഗ്ലാദേശ് റെഡ് ക്രസന്റ സൊസൈറ്റി, ഐഎഫ്ആര്‍സി എന്നിവയുടെ സഹകരണത്തോടെയാണ് കോവിഡ് ഐസൊലേഷന്‍ കേന്ദ്രം സജ്ജമാക്കിയത്. ദേശീയ കോവിഡ്് നിയന്ത്രണ ശ്രമങ്ങളെ പിന്തുണ്ക്കുന്നതിനും പ്രാദേശിക സമൂഹത്തെയും അഭയാര്‍ഥികളെയും കോവിഡിന്റെ പ്രത്യാഘാതങ്ങളില്‍നിന്നും സംരക്ഷിക്കുന്നതിനുമായി ചുരുങ്ങിയ സമയത്തിനുള്ളില്‍ ഈ സൗകര്യത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനായി. ലോകത്തിലെ ഏറ്റവും വലിയ അഭയാര്‍ഥിക്യാമ്പുകളിലൊന്നാണ് കോക്‌സ് ബസാര്‍. നിലവിലെ കോവിഡിന്റെ സാഹചര്യം ക്യാമ്പുകളിലെ അഭയാര്‍ഥികള്‍ക്ക് വെല്ലുവിളിയും പ്രതിസന്ധിയും സൃഷ്ടിക്കുന്നുണ്ട്. അഭയാര്‍ഥി ക്യാമ്പുകളില്‍ വൈറസിന്റെ വ്യാപനം കുറക്കുന്നതിനായി ക്യുആര്‍സിഎസിന്റെ ബംഗ്ലാദേശ് മിഷന്‍ വിവിധതലങ്ങളില്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ഇതിനായി 1.57 ലക്ഷം യുഎസ് ഡോളറാണ് ചെലവഴിച്ചിരിക്കുന്നത്. ക്യുആര്‍സിഎസിന്റെ പ്രവര്‍ത്തനങ്ങളിലൂടെ ജൂണ്‍ അവസാനംവരെ 53,511 പേര്‍ക്കാണ് പ്രയോജനം ലഭിച്ചത്. കോവിഡ് പ്രതിരോധത്തെക്കുറിച്ചും ആരോഗ്യകരമായ പ്രവര്‍ത്തനങ്ങളെക്കുറച്ചും അഭയാര്‍ത്ഥി കുടുംബങ്ങളില്‍ ബോധവത്കരണം നടത്തി. ബംഗ്ലാദേശ് റെഡ്ക്രസന്റ് സൊസൈറ്റിയുമായി സഹകരിച്ച് നിരവധി ലോക്ക്ഡൗണ്‍ ബാധിത കുടുംബങ്ങള്‍ക്ക് 5,000 ഭക്ഷണപായ്ക്കറ്റുകള്‍ വിതരണം ചെയ്തു.
അഭയാര്‍ഥിക്യാമ്പുകളിലെ ക്യുആര്‍സിഎസിന്റെ ആരോഗ്യ പരിപാലന കേന്ദ്രങ്ങളുടെ സേവന ലഭ്യത പൂര്‍ണമായും ഉറപ്പാക്കി. ആരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കല്‍, ഉദ്യോഗസ്ഥര്‍ക്ക് രോഗികളെ എങ്ങനെ കൈകാര്യം ചെയ്യാമെന്നും അണുബാധയില്‍ നിന്ന് എങ്ങനെ സംരക്ഷിക്കാമെന്നും പരിശീലനം നല്‍കി. ക്യാമ്പ് പരിധിയിലുള്ള ആരോഗ്യ കേന്ദ്രങ്ങളിലെ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടികളെടുക്കുന്നുണ്ട്.
മാസ്‌കുകള്‍, കയ്യുറകള്‍, വെന്റിലേറ്ററുകള്‍, സാനിറ്റൈസറുകള്‍, ഓക്്‌സിജന്‍ ടാങ്കുകള്‍ എന്നിവയുടെയെല്ലാം ലഭ്യത ഉറപ്പാക്കുന്നുണ്ട്. ഉദ്യോഗസ്ഥരെയും സന്നദ്ധപ്രവര്‍ത്തകരെയും ഗുണഭോക്താക്കളെയും സംരക്ഷിക്കുന്നതിന് നിരവധി മുന്‍കരുതലുകള്‍ സ്വീകരിച്ചു. തിരക്ക് ഒഴിവാക്കാന്‍ ക്ലിനിക്കിലെ ഹാജറും കുറച്ചു. വൈറസിനെ നേരിടാന്‍ യോഗ്യതയുള്ള അധികാരികള്‍ നല്‍കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ക്യുആര്‍സിഎസിന്റെ ഇടപെടലുകള്‍ പ്രകാരം എല്ലാ ഉദ്യോഗസ്ഥര്‍ക്കും കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കി. മെഡിക്കല്‍ തൊഴിലാളികള്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും മാസ്‌കുകള്‍, സാനിറ്റൈസര്‍, കയ്യുറകള്‍, മറ്റ് സംരക്ഷണ സാമഗ്രികള്‍ എന്നിവ നല്‍കി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

അമീര്‍ യുഎസ് ഉന്നത ഉദ്യോഗസ്ഥനുമായി ചര്‍ച്ച നടത്തി

ഡി-റിങ് റോഡ് നവീകരണപ്രവര്‍ത്തനങ്ങള്‍ തുടങ്ങി