in

കോവിഡ് പ്രതിസന്ധി: ഇതുവരെ ഇന്ത്യയിലേക്ക് മടങ്ങിയത് 37,126 പേര്‍

തിരുവനന്തപുരത്തേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ യാത്രചെയ്യാനെത്തിയവര്‍ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍

ദോഹ: കോവിഡ് പ്രതിസന്ധിക്കുശേഷം ഖത്തറില്‍ നിന്നും ഇന്ത്യയിലേക്ക് മടങ്ങിപ്പോയത് 37,126 പേര്‍. 232 വിമാനസര്‍വീസുകളിലായാണ് ഇത്രയധികം പേര്‍ തിരിച്ചുപോയത്. പ്രവാസികളെ ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടു പോകുന്ന വന്ദേ ഭാരത് മിഷന്റെ ഭാഗമായി മാത്രം 250 കുഞ്ഞുങ്ങള്‍ ഉള്‍പ്പടെ 10,543 പേര്‍ മടങ്ങി.
കുഞ്ഞുങ്ങള്‍ക്കു പുറമെ 10,293 പേരാണ് യാത്രക്കാരായുണ്ടായിരുന്നത്. 58 വിമാനങ്ങളിലായാണ് ഇത്രയധികം പേര്‍ നാട്ടിലെത്തിയത്. കമ്പനികളുടെ നേതൃത്വത്തിലുള്ള 77ഉം കമ്യൂണിറ്റി സംഘടനകളുടെ നേതൃത്വത്തിലുള്ള 97ഉം ചാര്‍ട്ടേഡ് വിമാനങ്ങളും സര്‍വീസ് നടത്തി. ഇതില്‍ ബഹുഭൂരിപക്ഷം സര്‍വീസുകളും കേരളത്തിലേക്കായിരുന്നു. വ്യാഴാഴ്ച രാത്രി 173 യാത്രക്കാരുമായി 6ഇ 8711 ഇന്‍ഡിഗോ വിമാനം കണ്ണൂരിലേക്ക് പറന്നു. ഇന്നലെ രാവിലെ 207 യാത്രക്കാരുമായി 6ഇ 8702 വിമാനം തിരുവനന്തപുരത്തേക്കും പോയി. ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്‍, അടിയന്തര ചികിത്സ ആവശ്യമുളളവര്‍, ജോലി നഷ്ടപ്പെട്ടവര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

പുരാതന ഗ്രാമത്തെ വിനോദസഞ്ചാര കേന്ദ്രമാക്കി വികസിപ്പിക്കുന്നു

ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ എച്ച്എംസിയുടെ സാറ്റലൈറ്റ് എമര്‍ജന്‍സി കേന്ദ്രം