
ദോഹ: കോവിഡ് -19 ബാധിച്ച് തിരുവനന്തപുരം പുതുക്കുറിച്ചി സ്വദേശി പോള്‍ ജോസഫ് പെരേര(76) മരിച്ചു. ദോഹയില്‍ സന്ദര്‍ശക വീസയില്‍ എത്തിയ ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ക്യൂബന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ദീര്‍ഘകാലം അബുദബിയില്‍ പ്രവാസിയായിരുന്നു. നാടകപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ഇദ്ദേഹത്തിന് അബുദബിയില്‍ മികച്ച ഹാസ്യ താരത്തിനുള്ള പുരസ്‌കാരങ്ങള്‍ ഉള്‍പ്പടെ ലഭിച്ചിട്ടുണ്ട്. മേരി ജെസ്റ്റിനയാണ് ഭാര്യ. പ്രമിത് പോള്‍ പെരേര ഏക മകന്‍. മരുമകള്‍- ടിനു പ്രമിത്. ഖത്തര്‍ കെ.എം.സി.സി മയ്യിത്ത് പരിപാലന കമ്മറ്റിയുടെ നേതൃത്വത്തില്‍ കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ദൂഖാനിലെ സെമിത്തേരിയില്‍ അടക്കം ചെയ്യും.