in ,

ഖത്തറില്‍ കോവിഡ് ബാധിച്ച് രണ്ടുപേര്‍ കൂടി മരിച്ചു

ദോഹ: ഖത്തറില്‍ കോവിഡ് ബാധിച്ച് രണ്ടുപേര്‍ കൂടി മരിച്ചു. ചികിത്സയിലായിരുന്ന 85, 64 വയസ് വീതം പ്രായമുള്ളവരാണ് മരിച്ചതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. തുടര്‍ച്ചയായ ഒന്‍പത് ദിവസത്തെ ഇടവേളക്കുശേഷമാണ് വീണ്ടും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രോഗം ബാധിച്ച് രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 248 ആയി.

ആഗോളതലത്തില്‍ ഏറ്റവും കുറവ് കോവിഡ് മരണനിരക്കുള്ള രാജ്യങ്ങളിലൊന്നാണ് ഖത്തര്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 227 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയ രോഗബാധിതരില്‍ 191 പേര്‍ ഖത്തറിലുള്ളവരും 36 പേര്‍ വിദേശങ്ങളില്‍ നിന്നെത്തിയവരുമാണ്. എല്ലാ രോഗബാധിതരെയും ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.

ഖത്തറിലാകെ ഇതേവരെ 1,47,504 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 157 പേര്‍ക്ക് രോഗം ഭേദമായി. ഇതുവരെ 1,44,015 പേര്‍ സുഖംപ്രാപിച്ചു. നിലവില്‍ 3241 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 324 പേര്‍ ആസ്പത്രിയിലാണ്. 44 പേരെയാണ് പുതിയതായി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.

32 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നത്. പുതിയതായി മൂന്നുപേരെക്കൂടി ഈ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,502 പരിശോധനകളാണ് നടത്തിയത്. ഇതില്‍ 5203 പേരെ ആദ്യമായാണ് പരിശോധിച്ചത്. ഇതുവരെ 13,23,172 പേരെയാണ് പരിശോധനക്ക് വിധേയരാക്കിയത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തറിലെ സഊദി എംബസി ഉടന്‍ പുനരാരംഭിക്കും

കോവിഡ് വാക്‌സിന്‍ രണ്ടാം ഡോസ് സ്വീകരിച്ചവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ഒരാഴ്ചക്കുശേഷം