
സംസ്കരിച്ചത് റൂവിയില്‍ നിന്നും മുന്നൂറിലധികം കിലോമീറ്റര്‍ അകലെ സോഹാറില്‍
ദോഹ: കോവിഡ് മരണത്തിലൂടെ അനാഥരായ മൃതദേഹങ്ങള്‍ക്ക് ആശ്വാസമായതും കെ എം സി സി. കൊറോണ രോഗം ബാധിച്ച് മരണപ്പെട്ടതിനാല്‍ കൂടെയുള്ളവര്‍ പോലും കൈയ്യൊഴിഞ്ഞ ആന്ധ്രാക്കാരുടെ മൃതദേഹമാണ് ഒമാനിലെ റൂവി കെ എം സി സി പ്രവര്‍ത്തകരാണ് സധൈര്യം ഏറ്റെടുത്ത് സംസ്കരിച്ചത്. ആന്ധ്രാപ്രദേശ് സ്വദേശികളായ കുനാര്പു റെഡ്ഡി (43), മാന്റ ഭൂമണ (54)എന്നിവരുടെ മൃതദേഹങ്ങളാണ് സോഹാറില്‍ ഹിന്ദു ആചാരപ്രകാരമാണ് ചടങ്ങ് നടന്നത്. നാട്ടിലേക്കു കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യത്തിലും ബന്ധുക്കളും കുടുംബക്കാരും സ്ഥലത്തില്ലാത്തതിനാലും നാട്ടിലെ കുടംബത്തിന്റെ അഭ്യര്‍ഥന മാനിച്ച് സംസ്കാരച്ചടങ്ങ് കെഎംസിസി ഏറ്റെടുക്കുകയായിരുന്നു.
കെ എം സി സി പ്രവര്‍ത്തകരായ റഫീഖ് ശ്രീകണ്ഠപുരം, മുഹമ്മദ് വാണിമേല്‍, ശംസീര്‍ കായക്കൊടി, ജംഷാദ്, ജംഷീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
മസ്കത്തിലെ അല്‍നഹ്ദ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹങ്ങള്‍ റൂവിയില്‍ നിന്നും മുന്നൂറിലധികം കിലോമീറ്റര്‍ അകലെയുള്ള സോഹാറിലെത്തിച്ചാണ് സംസ്കരിച്ചത്.