in

ഖത്തറില്‍ കോവിഡ് മരണം ആറായി

225 പേര്‍ക്കു കൂടി കൊറോണ; രോഗബാധിതരുടെ എണ്ണം 2057, ചികിത്സയിലിരിക്കുന്നത് 1901 പേര്‍
19 പേര്‍ കൂടി രോഗമുക്തരായി

ദോഹ: ഖത്തറില്‍ കോവിഡ്-19 ബാധിച്ച് രണ്ടുപേര്‍ കൂടി മരിച്ചു. 74ഉം 59ഉം വയസ് പ്രായമുള്ളവരാണ് ഇന്നു മരിച്ചത്. ഇരുവരും വിട്ടുമാറാത്ത അസുഖങ്ങളാല്‍ പ്രയാസം നേരിട്ടവരായിരുന്നു. ഗുരുതരമായ വൃക്ക തകരാറില്‍ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ചയായിരുന്നു 74കാരനായ പ്രവാസിയെ ആസ്പത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. കൂടുതല്‍ പരിശോധനയില്‍ ഇദ്ദേഹത്തിന് കോവിഡ് ബാധിച്ചതായി സ്ഥിരീകരിക്കുകയും ചെയ്തു. ആവശ്യമായ ചികിത്സയും പരിചരണവും നല്‍കിയെങ്കിലും നില വഷളായതിനെത്തുടര്‍ന്ന് ഇന്നു രാവിലെ മരണം സംഭവിക്കുകയായിരുന്നു. 59കാരനായ പ്രവാസിയെ രോഗം മുര്‍ച്ഛിച്ച അവസ്ഥയിലാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. മരണപ്പെട്ട ഇരുവരുടെയും കുടുംബങ്ങളെ പൊതുജനാരോഗ്യ മന്ത്രാലയം അനുശോചനം അറിയിച്ചു. ഇതോടെ ഖത്തറില്‍ കോവിഡ് മരണം ആറായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 225 പേര്‍ക്ക് കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചു. പകര്‍ച്ചവ്യാധി പടര്‍ന്നുപിടിച്ച രാജ്യങ്ങളില്‍നിന്നും രാജ്യത്തേക്ക് അടുത്തിടെ മടങ്ങിയെത്തിവരിലും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരിലും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2057 ആയി. പുതിയതായി 19 പേര്‍ കൂടി സുഖംപ്രാപിച്ചു. ഇതുവരെ 150 പേരാണ് കോവിഡ് മുക്തരായത്. നിലവില്‍ 1901 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്ത് ഇതുവരെ 41,818 പേരെയാണ് കോവിഡ് പരിശോധനക്ക് വിധേയരാക്കിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 3710 പരിശോധനകള്‍ നടത്തി. പുതിയ ലബോറട്ടറി സംവിധാനത്തിന്റെ ഉപയോഗത്തിലൂടെ കൂടുതല്‍ ദൈനംദിന പരിശോധനകള്‍ നടത്താനാകുന്നുണ്ട്. ഖത്തറില്‍ കോവിഡ് ബാധിച്ച് നേരത്തെ നാലു പേര്‍ മരിച്ചിരുന്നു. 88 കാരനായ സ്വദേശി ഏപ്രില്‍ അഞ്ചിനും കടുത്ത ന്യുമോണിയ ബാധിച്ച 85 വയസുകാരനായ പ്രവാസി ഏപ്രില്‍ രണ്ടിനും 57 വയസും 58 വയസും പ്രായമുള്ള ബംഗ്ലാദേശികള്‍ മാര്‍ച്ച് 28, 31 തീയതികളിലും മരിച്ചു. പുതിയതായി കൊറോണ സ്ഥിരീകരിച്ച എല്ലാവര്‍ക്കും പൂര്‍ണമായ ഐസൊലേഷനില്‍ (ഏകാന്തവാസം) അനുയോജ്യമായ പരിചരണം ഉറപ്പാക്കിയിട്ടുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

യാത്രാ വിമാനം കാര്‍ഗോ സേവനത്തിന്; ആദ്യ സര്‍വ്വീസ് കൊച്ചിയിലേക്ക് പറന്നു, മൃതദേഹം കേരളത്തിലയക്കാന്‍ സാധ്യതയൊരുങ്ങി

ഇ-മാര്‍ക്കറ്റിങ്, ഉത്പന്നങ്ങളുടെ വിതരണത്തിന് നിരക്ക് നിശ്ചയിച്ചു