
ആസ്പത്രിയില്‍ 400 കിടക്കകള്‍
ദോഹ: കൊറോണ വൈറസ്(കോവിഡ്19) രോഗികളുടെ ചികിത്സക്കായി റാസ്‌ലഫാന്‍ ആസ്പത്രിയും റുവൈസ് ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററും സജ്ജമാക്കി. ഇരുസൗകര്യങ്ങളുടെയും ഉദ്ഘാടനം പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനി ഉദ്ഘാടനം ചെയ്തു. വൈറസ് ബാധിതരായ രോഗികള്‍ക്ക് പരിചരണം നല്‍കുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതില്‍ ഖത്തറിന്റെ നിരന്തര ശ്രമങ്ങളുടെ ഭാഗമാണ് റാസ്‌ലഫാന്‍ ആസ്പത്രി. പ്രധാനമന്ത്രി ആസ്പത്രി സന്ദര്‍ശിച്ച് സൗകര്യങ്ങളും സാങ്കേതിക സംവിധാനങ്ങളും നോക്കിക്കണ്ടു. ആസ്പത്രിയുടെ ശേഷിയെക്കുറിച്ചും ഉപകരണങ്ങളെക്കുറിച്ചും പ്രധാനമന്ത്രിയോടു വിശദീകരിച്ചു. രോഗിപരിചരണത്തിലും രോഗനിര്‍ണയ സേവനങ്ങളിലും ഏറ്റവും പുതിയ ആരോഗ്യ സാങ്കേതികവിദ്യയാണ് ആസ്പത്രിയില്‍ സജ്ജീകരിച്ചിരിക്കുന്നത്. 400 കിടക്കകളാണ് ആസ്പത്രിയിലുള്ളത്. റുവൈസ് ഹെല്‍ത്ത് സെന്ററിന്റെ അടിയന്തര സേവന യൂണിറ്റും ലബോറട്ടറിയും ആസ്പത്രിയിലുണ്ട്.