
മനാമ: ബഹ്്‌റൈന്‍ സല്‍മാനിയ ഹോസ്പിറ്റലിലെ അടിയന്തിര ആവശ്യം കണക്കിലെടുത്ത് കെഎംസിസി പ്രവര്‍ത്തകര്‍ രക്ത ദാനവുമായി രംഗത്ത്. കൊറോണ പ്രതിസന്ധികള്‍ക്കിടയിലും കഴിഞ്ഞ രണ്ട് ദിവസമായി ഏതാനും പ്രവര്‍ത്തകരാണ് ഹോസ്പിറ്റലിലെത്തി രക്തം നല്‍കിയത്. ബഹ്‌റൈന്‍ കെഎംസിസി പാലക്കാട് ജില്ലാ സെക്രട്ടറി ആഷിഖ് പത്തില്‍ മേഴത്തൂര്‍, മാസിന്‍ കൊണ്ടോട്ടി, ഷമീര്‍ കാക്കൂര്‍, ഇസ്ഹാഖ് തിരൂര്‍ തുടങ്ങിയവരാണ് കഴിഞ്ഞ ദിവസം രക്തദാനത്തിന് നേതൃത്വം നല്‍കിയത്.
ബഹ്‌റൈന്‍ ആരോഗ്യ വകുപ്പിലെ ബ്ലഡ് ബാങ്ക് മേധാവി കെഎംസിസി പ്രവര്‍ത്തകരെ നന്ദി അറിയിച്ചു. കോവിഡ് ഭീതി നിലനില്‍ക്കുന്നതിനാല്‍ ആശുപത്രിയിലെത്തി രക്തം നല്‍കാന്‍ പലരും തയ്യാറാകുന്നില്ല. ഇക്കാരണത്താല്‍ രക്തത്തിന്റെ ലഭ്യതക്കുറവ് ആശുപത്രി അധികൃതരില്‍ ആശങ്കയുളവാക്കിയിരുന്നു. രക്തം ആവശ്യമുള്ള രോഗികള്‍ക്ക് കെ എം സി സിയുടെ ഇടപെടല്‍ ഏറെ ആശ്വാസമാവുകയാണ്. ജാഗ്രത പാലിച്ച് ഭയപ്പെടാതെ ഒരാളുടെയെങ്കിലും ജീവന്‍ രക്ഷക്ക് നിമിത്തമാകാന്‍ കഴിഞ്ഞെങ്കില്‍ അതു വലിയ കാര്യമാണെന്നും കഎംസിസി അറിയിച്ചു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ബഹ്‌റൈന്‍ കെഎംസിസി രാജ്യത്ത് നരിവധി രക്തദാന ക്യാമ്പുകളാണ് സംഘടിപ്പിച്ചത്. 4,600ലധികം ആളുകള്‍ ഇതിനകം കെഎംസിസിയുടെ വിവിധ രക്തദാന ക്യാമ്പുകളില്‍ പങ്കെടുത്തിട്ടുമുണ്ട്.