in

കോവിഡ് നിയമ ലംഘനം; ബഹ്‌റൈനില്‍ ഒരു വനിതയുള്‍പ്പെടെ 8 പേര്‍ക്ക് ശിക്ഷ വിധിച്ചു

മനാമ: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ ലംഘിച്ച് ജയിലിലായവര്‍ക്ക് ശിക്ഷ വിധിച്ചു. ഹോം ക്വാറന്റൈന്‍ പാലിക്കാതെ പുറത്തിറങ്ങുകയും ജനങ്ങളുമായി ഇടപഴകുകയും ചെയ്ത 7 സ്വദേശികള്‍ക്കും ഒരു ബ്യൂട്ടിസലൂണ്‍ ജീവനക്കാരിക്കുമാണ് ശിക്ഷ വിധിച്ചത്. ബഹ്‌റൈന്‍ കുറ്റാന്വേഷണ കോടതിയാണ് ആയിരം മുതല്‍ അയ്യായിരം വരെ ദിര്‍ഹം ഇവരില്‍ നിന്ന് ഈടാക്കുക. ഓരോരുത്തരുടേയും ലംഘനത്തിന്റെ തോത് അനുസരിച്ചായിരിക്കും തുക ഈടാക്കുക. ബഹ്‌റൈന്‍ പൊതുജനാരോഗ്യമന്ത്രാലയത്തില്‍ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവര്‍ അറസ്റ്റിലായത്. തുടരന്വേഷണത്തില്‍ ഇവരുടെ കുറ്റം തെളിയുകയും തടവില്‍ പാര്‍പ്പിക്കുകയുമായിരുന്നു.
ബ്യൂട്ടിസലൂണുകള്‍ പ്രവര്‍ത്തിപ്പിക്കരുതെന്ന വിലക്ക് ലംഘിച്ച് വീട്ടില്‍ നിന്നും സമാന സേവനം നല്‍കിയതിനാണ് വനിതക്കെതിരെ കേസെടുത്ത് ശിക്ഷ വിധിച്ചതെന്നും ക്രിമിനല്‍ കോടതി അറിയിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

നോര്‍ക്ക പ്രവാസി പക്ഷത്ത് നില്‍ക്കണം; സാങ്കേതികം പറഞ്ഞ് ധനസഹായം മുടക്കരുത്: ബഹ്‌റൈന്‍ കെ എം സി സി

റമദാനിലും കോവിഡ് പ്രതിരോധ നടപടികള്‍ പാലിക്കണമെന്ന് വിദഗ്ദ്ധര്‍