
മനാമ:: ബഹ്‌റൈനില്‍ കോവിഡ് ബാധിതന്‍ ക്വാറന്റൈന്‍ വ്യവസ്ഥ ലംഘിച്ച് മെഡിക്കല്‍ സെന്ററിലെത്തിയതായി സ്ഥിരീകരിച്ചു. ജിദാഫ്‌സിലുള്ള ദാര്‍ അല്‍ഹയാത്ത് മെഡിക്കല്‍ സെന്ററില്‍ മാര്‍ച്ച് 21നാണ് രോഗി സന്ദര്‍ശനം നടത്തിയത്. ഇതേത്തുടര്‍ന്ന് രോഗി സന്ദര്‍ശിച്ച മേഖല അടക്കുകയും ആരോഗ്യ മന്ത്രാലയത്തിന്റെ പിന്തുണയോടെ തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്തതായി മെഡിക്കല്‍ സെന്റര്‍ അധികൃതര്‍ അറിയിച്ചു. സെന്ററിലെ മെഡിക്കല്‍, നോണ്‍ മെഡിക്കല്‍ ജീവനക്കാരെ പരിശോധിക്കുകയും സുരക്ഷിതരാണെന്ന് ഉറപ്പാക്കുകയും ചെയ്തു. സുരക്ഷാമുന്‍കരുതലിന്റെ ഭാഗമായി ബന്ധപ്പെട്ട എല്ലാ ജീവനക്കാരോട് രണ്ടാഴ്ച ക്വാറന്റൈനില്‍ തുടരാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. സെന്ററിലെ എല്ലാ ക്ലിനിക്കുകളും പതിവുപോലെ പ്രവര്‍ത്തിക്കും. ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായി ഹെല്‍ത്ത് സെന്റര്‍ പൂര്‍ണമായും അണുവിമുക്തമാക്കിയിട്ടുണ്ട്.