in ,

കോവിഡ്: സിദ്രയിലും 4000 സാമ്പിളുകള്‍ പരിശോധിക്കാം

ദോഹ: ഖത്തര്‍ ഫൗണ്ടേഷന്‍ അംഗമായ സിദ്ര മെഡിസിന്‍ വികസിപ്പിച്ച പുതിയ കോവിഡ്-19 വൈറസ് പരിശോധനാ ഡിവൈസിലൂടെ പ്രതിദിനം 4000 സാമ്പിളുകള്‍ പരിശോധിക്കാനാകും.
സിദ്ര മെഡിസിന്‍ ഗവേഷണവിഭാഗം ആക്ടിങ് ഹെഡ് ഡോ.ഖാലിദ് ഫഖ്‌റൂആണ് ഇക്കാര്യം വ്യക്തമാക്കിയത്. മണിക്കൂറില്‍ 200 മുതല്‍ 300 വരെ സാമ്പിളുകള്‍ പരിശോധിക്കാന്‍ കഴിയുന്ന ഈ ഉപകരണം പ്രാദേശിക വിപണിയില്‍ ലഭ്യമായ കുറഞ്ഞ ചെലവിലുള്ള വസ്തുക്കള്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംവേദനക്ഷമത കണക്കിലെടുക്കുമ്പോള്‍ നിലവില്‍ വിപണിയിലുള്ള മറ്റ് പരമ്പരാഗത രീതികളേക്കാള്‍ ഈ ഡിവൈസ് വൈറസ് കണ്ടെത്തുന്നതില്‍ കൂടുതല്‍ ഫലപ്രദമാണ്. പരമ്പരാഗത പരിശോധനാകിറ്റുകളുടെ ആഗോളക്ഷാമം നേരിടാന്‍ പുതിയ രീതി സഹായകമാണ്. ഇതര പരിശോധനാ ഘടകങ്ങള്‍ ഉപയോഗിച്ച് വേറിട്ടൊരു ആര്‍എന്‍എ(റിബോ ന്യൂക്ലിക് ആസിഡ്) വേര്‍തിരിച്ചെടുത്തുകൊണ്ടുള്ള പരിശോധനയാണ് ഈ രീതി. കൊറോണ വൈറസിന്റെ ആഗോള വ്യാപനം പരിശോധനാ രീതികളുടെ ആഗോള ആവശ്യകത വര്‍ധിപ്പിച്ചിട്ടുണ്ട്. കോവിഡ് പരിശോധന സാധാരണയായി മൂന്നു ഘട്ടങ്ങളായാണ് നിര്‍വഹിക്കുന്നത്. ആദ്യം വ്യക്തിയുടെ നാസികയില്‍ നിന്നുള്ള സ്രവത്തിന്റെ സാമ്പിള്‍ ശേഖരിക്കുകയാണ് ചെയ്യുന്നത്. തുടര്‍ന്ന് സാമ്പിളില്‍ നിന്നും എല്ലാ ആര്‍എന്‍എയും വേര്‍തിരിച്ചെടുക്കും.
വൈറസിന്റെ സാന്നിധ്യം തിരിച്ചറിയുന്നതിനായി വേര്‍തിരിച്ചെടുത്ത ആര്‍എന്‍എ പരിശോധിക്കുകയെന്നതാണ് മൂന്നാംഘട്ടം. സാധാരണയായി റിവേഴ്‌സ് ട്രാന്‍സ്‌ക്രിപ്ഷന്‍ പോളിമറേസ് ചെയിന്‍ റിയാക്ഷന്‍(ആര്‍ടി-പിസിആര്‍) ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്. നിലവില്‍ മൂന്നാംഘട്ടത്തിനായുള്ള റിയാജന്റുകള്‍ ആഗോളതലത്തില്‍ വ്യാപകമായി ലഭ്യമാണ്. രണ്ടമത്തെ ഘട്ടത്തിന് ആവശ്യമായ കിറ്റുകളുടെ ലഭ്യതക്കുറവാണ് ലോകം നേരിടുന്ന വെല്ലുവിളി. അതായത് ഒരു വ്യക്തിയുടെ സാമ്പിളില്‍ നിന്നും വൈറല്‍ ആര്‍എന്‍എ വേര്‍തിരിച്ചെടുക്കുന്നതിനുള്ള കിറ്റുകള്‍ക്കാണ് ക്ഷാമം.
ഇതര പരിശോധനാ ഘടകങ്ങള്‍ ഉപയോഗിച്ച് ഇന്‍ഹൗസ് ആര്‍എന്‍എ വേര്‍തിരിച്ചെടുക്കല്‍ രീതി വികസിപ്പിക്കാന്‍ സിദ്ര മെഡിസിന് സാധിച്ചു. പുതിയ ഹൈ-ത്രൂപുട്ട് എക്‌സ്ട്രാക്ഷന്‍ രീതിയിലൂടെ ആവശ്യാനുസരണം പ്രതിദിനം 1,600 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ വേര്‍തിരിച്ചെടുക്കലുകള്‍ നിര്‍വഹിക്കാനാകും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഖത്തര്‍ ചാരിറ്റിയുടെ റമദാന്‍ കാമ്പയിന് ലുലുവിന്റെ പിന്തുണ

ഖത്തറില്‍ 640 പേര്‍ക്കൂ കൂടി കോവിഡ് ബാധ; രോഗം മാറിയവര്‍ 1810