in

പ്രവാസികള്‍ക്ക് വീണ്ടും കോവിഡ് ടെസ്റ്റ്; നിര്‍ത്തണമെന്നാവശ്യപ്പെട്ട് നാദാപുരം കെ എം സി സി പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി

ദോഹ: വിദേശത്ത് നിന്ന് പരിശോധിച്ചാലും കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കോവിഡ് മാനദണ്ഡ പ്രകാരം യാത്രയുടെ 72 മണിക്കൂര്‍ മുമ്പ് ടെസ്‌റ് ചെയ്തു നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിര്‍ദ്ദേശം പ്രവാസികളോടുള്ള ക്രൂരതയാണെന്നും നിയമം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ഖത്തര്‍ കെ എം സി സി നാദാപുരം മണ്ഡലം കമ്മറ്റി ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി നാട്ടിലെത്തുന്നവര്‍ എയര്‍പോര്‍ട്ടില്‍ വീണ്ടും സ്വന്തം ചിലവില്‍ ടെസ്റ്റിന് വിധേയമാക്കണമെന്നത് പ്രായമുള്ളവരും ചെറിയ കുട്ടികളും ഉള്‍പ്പെടെ കുടുംബമായി യാത്ര ചെയ്യുന്നവര്‍ക്കും സാധാരണ പ്രവാസികള്‍ക്കും ഏറെ പ്രയാസങ്ങളുണ്ടാക്കുന്നുണ്ട്.
മാസങ്ങളായി ജോലി നഷ്ടപ്പെട്ടവര്‍, രോഗികള്‍, അടിയന്തിരമായി നാട്ടില്‍ വരേണ്ടി വരുന്ന പ്രവാസികളടക്കം പുതിയ നിര്‍ദ്ദേശത്തിന്റെ പേരില്‍ ഇരയാക്കപ്പെടുകയാണ്. അപക്വവും വിവേചനപരവുമായ പുതിയ നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കണമെന്ന് തങ്ങള്‍ ആവശ്യപ്പെടുകയാണെന്ന് പ്രധാനമന്ത്രി, കേന്ദ്ര വിദേശകാര്യ മന്ത്രി, മുഖ്യ മന്ത്രി, ഇന്ത്യന്‍ എംബസി അധികാരികള്‍ എന്നിവര്‍ക്ക് നല്‍കിയ നിവേദനത്തില്‍
നാദാപുരം മണ്ഡലം കെ എം സി സി പ്രസിഡന്റ് സി കെ ഉബൈദ്, ജനറല്‍ സെക്രട്ടറി ഷംസുദ്ദീന്‍ വാണിമേല്‍, ട്രഷറര്‍ അനീസ് നരിപ്പറ്റ എന്നിവര്‍ വ്യക്തമാക്കി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഖത്തറില്‍ കോവിഡ് വാക്‌സിന്‍ രണ്ടാം ഡോസും സ്വീകരിച്ചവര്‍ക്ക് ക്വാറന്റൈന്‍ വേണ്ട

വിദേശ ഇന്ത്യക്കാര്‍ക്ക് പുതിയ കോവിഡ് പരിശോധന നിര്‍ത്തണമെന്ന് ഖത്തര്‍ കെ എം സി സി; സൗജന്യമാക്കണമെന്ന് ഇന്‍കാസ്