ദോഹ: ആഗോള മുസ്ലീം പണ്ഡിതസഭയുടെ സ്ഥാപക ചെയര്മാന് ശൈഖ് യൂസുഫ് അല്ഖറദാവിക്ക് കോവിഡ് സ്ഥിരീകരിച്ചു. അല്‍ഖറദാവിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. നല്ല നിലയില്‍ തുടരുന്നു. ശരിയായ ആരോഗ്യപരിചരണം ഉറപ്പാക്കുന്നുണ്ട്. രോഗമുക്തിക്കും സൗഖ്യത്തിനുമായി പ്രാര്‍ഥിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.