ദോഹ: കോവിഡ് പ്രതിരോധ വാക്സിന് സ്വീകരിക്കാന്‍ യോഗ്യതയുള്ളവര്‍ക്ക് പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്റെ (പിഎച്ച്സിസി) ദ്വിഭാഷാ മൊബൈല്‍ ആപ്പായ ‘നര് ആ കോം’ മുഖേന ബുക്ക് ചെയ്യാം. ഗൂഗിള്‍ പ്ലേ, ആപ്പ് സ്റ്റോറുകളില്‍ നിന്ന് നര് ആ കോം (Nar’aakom) ഡൗണ്‍ലോഡ് ചെയ്യാം. ആപ്പില്‍ ്പ്രവേശിച്ച്് ഇ-സര്‍വീസസില്‍ ക്ലിക്ക് ചെയ്തശേഷം കോവിഡ് വാക്സിനായുള്ള അപേക്ഷ തെരഞ്ഞെടുക്കണം. തുടര്‍ന്ന് തങ്ങളുടെ ഖത്തര്‍ ഐഡി നമ്പര്‍ എന്റര്‍ ചെയ്യണം. ഇതോടെ അപേക്ഷകര്‍ക്ക് ഒടിപി ലഭിക്കും. തുടര്‍ന്ന് ക്ലിനിക്കല്‍ ചോദ്യാവലിയും. ഈ നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ ബന്ധപ്പെട്ട ഹെല്‍ത്ത് സെന്ററിലേക്ക് ബുക്കിങിനായിബുക്കിങ് ഫോം ലഭിക്കും. അപേക്ഷകര്‍ക്ക് തെരഞ്ഞെടുത്ത മൂന്നു തീയതികളില്നിന്നും സമയങ്ങളില്‍നിന്നും ഉചിതമായത് തെരഞ്ഞെടുക്കാം. തുടര്‍ന്ന് റഫറന്‍സ് നമ്പര്‍ സഹിതം സ്ഥിരീകരണ എസ്എംഎസ് ലഭിക്കും. ഹെല്‍ത്ത് സെന്ററിലെ റിസപ്ഷന് ജീവനക്കാര്‍ അപേക്ഷ പരിശോധിക്കുകയും യോഗ്യമാണെങ്കില്‍ അംഗീകരിച്ച് അപ്പോയിന്റ്മെന്റിനുള്ള തീയതിയും സമയവും സ്ഥിരീകരിക്കുന്നതിന് അപേക്ഷകനെ വിളിക്കുകയും ചെയ്യും. സ്ഥിരീകരിച്ചുകഴിഞ്ഞാല്‍ അപ്പോയിന്റ്്മെന്റ് ബുക്ക് ചെയ്യുകയും അപേക്ഷകര്‍ക്ക് സ്ഥിരീകരണ എസ്എംഎസ് ലഭിക്കുകയും ചെയ്യും. ജീവനക്കാരുടെ കോളുകള്‍ക്ക് മൂന്നുതവണ പ്രതികരണം ലഭിക്കുന്നില്ലെങ്കില്‍ പെന്‍ഡിങ് നിലയിലേക്ക് അപേക്ഷ മാറ്റും. പിഎച്ച്സിസിയില്‍ ഹെല്‍ത്ത് കാര്‍ഡിനായി രജിസ്റ്റര്‍ ചെയ്യാന്‍ യോഗ്യതയുള്ളവര്‍ക്ക് പുതിയ സേവനം ലഭ്യമാകും. ബന്ധപ്പെട്ട ഹെല്‍ത്ത് സെന്റര്‍ ഏതാണെന്ന് അറിയാത്തവര്‍ക്കും ഓണ്‍ലൈന്‍ മുഖേന വാക്സിനേഷനായി ബുക്ക് ചെയ്യാം. സര്‍ക്കാര്‍ അനുവദിച്ച ഒരു വര്‍ഷത്തെ ഗ്രേസ് കാലയളവിനപ്പുറം കാലഹരണപ്പെടല്‍ തീയതികളുള്ള ക്യുഐഡികള് കൈവശമുള്ളവര്‍ക്ക് പുതിയ സേവനം ലഭിക്കില്ല. അതിനാല്‍ അവര്‍ക്ക് നര് ആ കോം വഴി വാക്സിന് അപ്പോയിന്റ്മെന്റ് അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയില്ല. രാജ്യത്ത് നിലവില്‍ 30 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വാക്സിന് ലഭിക്കാന്‍ യോഗ്യത. 12 മുതല്‍ 18 വയസുവരെ പ്രായമുള്ളവര്‍ക്ക് ഫൈസര്‍ വാക്സിന് ലഭിക്കുന്നതിനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രോഗികള്‍ക്ക് സ്മാര്‍ട്ട്ഫോണുകള്‍ ഉപയോഗപ്പെടുത്തി നിരവധി ആരോഗ്യ സേവനങ്ങളില്‍ നിന്ന് പ്രയോജനം നേടാന്‍ സൗകര്യപ്രദമായ വിധത്തില്‍ തയാറാക്കിയതാണ് പുതിയ ആപ്പ്. ഇംഗ്ലീഷ്, അറബി ഭാഷകളില്‍ സേവനം ലഭിക്കും. ഖത്തറിലുടനീളമുള്ള പിഎച്ച്സിസി ആരോഗ്യകേന്ദ്രങ്ങളില്‍ ആരോഗ്യപരിചരണം ലഭിക്കുന്നതിനായി ഹെല്‍ത്ത് കാര്‍ഡിനായി ആപ്പ് മുഖേന അപേക്ഷിക്കാം.