
ദോഹ: രാജ്യത്ത് ആദ്യ ഘട്ട കോവിഡ് പ്രതിരോധ വാക്സിന് മൂന്നു ഹെല്‍ത്ത് സെന്ററുകളില്‍ കൂടി ലഭിക്കും. ഇതോടെ വാക്സിന് വിതരണ സൗകര്യമുള്ള ആരോഗ്യകേന്ദ്രങ്ങളുടെ എണ്ണം പത്തായി. ഖത്തര്‍ യൂണിവേഴ്സിറ്റി, അല്‍വാബ്, അല്‍ഖോര്‍ ഹെല്‍ത്ത് സെന്ററുകളിലും കോവിഡ് വാക്സിന് വിതരണമുണ്ടാകുമെന്ന് പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്പ്പറേഷന്(പിഎച്ച്സിസി) മാനേജിങ് ഡയറക്ടര്‍ ഡോ.മറിയം അലി അബ്ദുല്‍മാലിക് പറഞ്ഞു. അല്‍വജ്ബ, ലബൈബ്, അല്‍റുവൈസ്, ഉംസലാല്‍, റൗദത്ത് അല്‍ഖയ്ല്‍, അല്‍തുമാമ, മൈദര്‍ എന്നീ ഏഴ് പിഎച്ച്സിസി ഹെല്‍ത്ത് സെന്ററുകള്‍ക്കു പുറമെയാണ് മൂന്നെണ്ണം കൂടി കൂട്ടിച്ചേര്‍ത്തത്. രാജ്യത്തെ എല്ലാ പിഎച്ച്സിസി ഹെല്‍ത്ത് സെന്ററുകള്‍ മുഖേനയും വാക്സിന് വിതരണം ചെയ്യുന്നതിനാണ് ലക്ഷ്യമിടുന്നത്. ഡിസംബര്‍ 23 മുതലാണ് രാജ്യത്ത് ഫൈസര്‍ ബയോടെക് വാക്സിന് വിതരണം ചെയ്തു തുടങ്ങിയത്. 65 വയസിനും അതിനു മുകളിലും പ്രായമുള്ളവര്‍ക്കും വിട്ടുമാറാത്ത ഒന്നിലധികം രോഗങ്ങള്‍ ഉള്ളവര്‍ക്കും കോവിഡ് ബാധിതരുമായി അടുത്തു ഇടപെടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇപ്പോള്‍ വാക്സിന് നല്‍കിവരുന്നത്.ആദ്യഘട്ടത്തില്‍ ലക്ഷ്യമിട്ടവരില്‍ പത്ത് ശതമാനം പേര്‍ക്ക് ഇതിനകം കുത്തിവയ്പ് നല്‍കിയിട്ടുണ്ട്. വരുംമാസങ്ങളില്‍ രാജ്യമൊട്ടാകെ വാക്സിനേഷന് കാമ്പയിന് വിപുലീകരിക്കും.
വാക്സിനേഷന് അര്‍ഹരായവരെ പിഎച്ച്സിസി എസ്എംഎസ് മുഖേനയോ ഫോണ്‍ കോള്‍ വഴിയോ ബന്ധപ്പെടുകയും അവരുടെ അപ്പോയിന്റ്മെന്റ് ക്രമീകരിക്കുകയും ചെയ്യും. 65 വയസിനു മുകളില്‍ പ്രായമുള്ളവരെ വാക്സിന് നല്‍കുന്നതിനായി ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെങ്കില്‍ 40277077 എന്ന ഹോട്ട്ലൈന്‍ നമ്പരില്‍ വിളിച്ച് അപ്പോയിന്മെന്റ് ബുക്ക് ചെയ്യാനാകും. മുന്‍കൂട്ടി ക്രമീകരിച്ച അപ്പോയിന്റ്മെന്റ് ഉള്ളവര്‍ക്ക് മാത്രമേ ആരോഗ്യ കേന്ദ്രങ്ങളില്‍ കുത്തിവയ്പ്പ് നല്‍കൂ.