in

കോവിഡ് വാക്‌സിന്‍ രണ്ടാം ഡോസ് എടുത്തയുടന്‍ യാത്ര ചെയ്യാം; ക്വാറന്റൈന്‍ വേണ്ട

ദോഹ: കോവിഡ് പ്രതിരോധ വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചയുടന്‍ പുറത്തേക്ക് യാത്ര ചെയ്യാനാകുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. രണ്ടാമത്തെ ഡോസെടുത്ത് കഴിഞ്ഞ് പതിനാല് ദിവസത്തിനുശേഷം മടങ്ങിയെത്തുന്നവര്‍ക്ക് ഹോട്ടല്‍ ക്വാറന്റൈന്‍ ആവശ്യമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. രണ്ടാം ഡോസ് സ്വീകരിച്ച് പതിനാല് ദിവസം മുതല്‍ മൂന്നു മാസത്തേക്കാണ് ഹോട്ടല്‍ ക്വാറന്റൈനില്‍ ഇളവുള്ളത്.

ഖത്തറില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ രണ്ടാം ഡോസും സ്വീകരിച്ചവര്‍ക്ക് ക്വാറന്റൈന്‍ ആവശ്യമില്ലെന്നും ക്വാറന്റൈന്‍ ഇളവ് ലഭിക്കണമെങ്കില്‍ വാക്‌സിന്‍ സ്വീകരിച്ച് പതിനാല് ദിവസം പിന്നിട്ടിരിക്കണമെന്നും മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ഭാവിയില്‍ കൂടുതല്‍ ക്ലിനിക്കല്‍ തെളിവുകള്‍ ലഭ്യമാകുന്ന സാഹചര്യത്തില്‍ മൂന്നുമാസമെന്ന ഇളവ് നീട്ടാനിടയുണ്ട്. മറ്റു രാജ്യങ്ങളില്‍ കോവിഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് ഈ ഇളവ് നിലവില്‍ ബാധകമല്ല.

അതായത് ഖത്തറില്‍ കോവിഡ് പ്രതിരോധ വാക്‌സിന്റെ രണ്ടാം ഡോസും സ്വീകരിച്ചവര്‍ക്കുമാത്രമായിരിക്കും ക്വാറന്റൈന്‍ ഒഴിവാക്കി നല്‍കുക. നിലവില്‍ ഖത്തറിന്റെ ഗ്രീന്‍ലിസ്റ്റില്‍പ്പെടാത്ത രാജ്യങ്ങളില്‍നിന്നും മടങ്ങിയെത്തുന്നവര്‍ക്ക് ഏഴു ദിവസം ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. ഇതിനായി വലിയ തുകയാണ് ചെലവുവരുന്നത്. അതുകൊണ്ടുതന്നെ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ക്വാറന്റൈന്‍ ഒഴിവാക്കിനല്‍കുന്നത് പ്രവാസികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് വലിയതോതില്‍ ആശ്വാസമാകും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഡോ.വണ്ടൂര്‍ അബൂബക്കര്‍; വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന് നാട്ടിലും ഗള്‍ഫിലും വ്യക്തിമുദ്ര പതിപ്പിച്ചയാള്‍

കോവിഡ് വാക്‌സിനെടുത്ത രക്ഷിതാക്കളുടെ കുട്ടികള്‍ക്ക് ഹോട്ടല്‍ ക്വാറന്റൈന്‍ ഒഴിവാക്കി