in ,

കോവിഡ് വാക്‌സിന്‍ രണ്ടാം ഡോസ് സ്വീകരിച്ചവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ഒരാഴ്ചക്കുശേഷം

ദോഹ: ഖത്തറില്‍ കോവിഡ് പ്രതിരോധ വാക്‌സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിച്ച എല്ലാവര്‍ക്കും ഒരാഴ്ചക്കുശേഷം സര്‍ട്ടിഫിക്കറ്റ് ലഭ്യമാകുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മൈ ഹെല്‍ത്ത് പേഷ്യന്റ് പോര്‍ട്ടലില്‍ നിലവില്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാണ്. രണ്ടാമത്തെ ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കാണ് ഏഴുദിവസത്തിനുശേഷം സര്‍ട്ടിഫിക്കറ്റ് നല്‍കുക. വാക്‌സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിച്ചവര്‍ ഇനിയും മൈ ഹെല്‍ത്ത് പേഷ്യന്റ് പോര്‍ട്ടലില്‍ ഇനിയും രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. രജിസ്‌ട്രേഷനും ആക്ടിവേഷനുമായി ഏകദേശം 24 മണിക്കൂര്‍ സമയമെടുക്കും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഖത്തറില്‍ കോവിഡ് ബാധിച്ച് രണ്ടുപേര്‍ കൂടി മരിച്ചു

അബൂബക്കര്‍ മടപ്പാട്ടിന്റെ സഹോദരന്‍ നാട്ടില്‍ അന്തരിച്ചു