in

പുതിയ കാലത്തെ രാഷ്ട്രീയ വിദ്യാർഥികൾക്ക് ശിഹാബ് തങ്ങൾ ഒരു മികച്ച പാഠം: സി.പി സൈതലവി

ഖത്തർ കെഎംസിസി ശിഹാബ് തങ്ങൾ അനുസ്മരണ ചടങ്ങിൽ സിപി സൈതലവി സംസാരിക്കുന്നു

ദോഹ: പുതിയ കാലത്തെ രാഷ്ട്രീയ വിദ്യാർഥികൾക്ക് ശിഹാബ് തങ്ങൾ ഒരു മികച്ച പാഠമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും ചന്ദ്രിക മുൻ പത്രാധിപരുമായ സിപി സൈതലവി.

വൈകാരികാവേശത്തിനടിപ്പെടാതെ ഒരു ജനതയെ വിവേകവും സംയമനവും കൈമുതലാക്കി ദീർഘദൃഷ്ടിയോടെ മുന്നിൽ നിന്ന് നയിച്ചത്തിന് ശിഹാബ് തങ്ങളോളം മികച്ച മറ്റുദാഹരണങ്ങൾ ഏറെയില്ല എന്നത് രാഷ്ട്രീയ വിദ്യാർഥികൾക്ക് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു..

ഖത്തർ കെ.എം.സി.സി സംസ്ഥാന കമ്മറ്റി ‘അടയാത്ത വാതിൽ’ എന്ന പേരിൽ സംഘടിപ്പിച്ച പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണ പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാഷ്ട്രവും കാലവും വെല്ലുവിളികളിലൂടെ കടന്ന് പോകുമ്പോൾ രാജ്യ താല്പര്യത്തിലൂന്നിയ നന്മകളുടെ പ്രവർത്തങ്ങളാണ് പ്രധാനം. ശിഹാബ് തങ്ങൾ സംയമനം ആവശ്യപ്പെട്ട ചില സന്ദർഭങ്ങളിൽ ആ നിലപാടിനെ വിമർശിച്ചവർക്ക് പോലും പിന്നീട് അദ്ദേഹത്തെ അംഗീകരിക്കേണ്ടി വന്നതിന് ഒട്ടനവധി ഉദാഹരണങ്ങളുള്ളതെന്നും സി.പി കൂട്ടിച്ചെർത്തു.
ഖത്തർ കെ എംസി സി സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുസ്സമദ് അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി ആക്ടിങ് ചെയർമാൻ എസ്.എ.എം ബഷീർ ഉദ്‌ഘാടനം ചെയ്തു. മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി വികെ ഹുസൈൻ കുട്ടി , കോഴിക്കോട് ജില്ലാ എം.എസ്.എഫ് വൈസ് പ്രസിഡണ്ട് സി.പി അജ്മൽ, കെഎംസിസി ഉപദേശക സമിതി വൈസ് ചെയർമാൻ സി.വി ഖാലിദ്, പരിപാടിയുടെ മുഖ്യ പ്രായോജകർ സിഗ്മ ലൈഫ് മാനേജിങ് ഡയറക്ടർ ഫൈറൂസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

വിമാന കമ്പനികൾ കേരളത്തിലേക്ക് ഈടാക്കുന്ന അമിത ടിക്കറ്റ് ചാർജിലുള്ള പ്രതിഷേധവും കരിപ്പൂർ വിമാനത്താവള വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള സംസ്ഥാന കെഎംസിസി കമ്മിറ്റിയുടെ പ്രമേയം വൈസ് പ്രസിഡണ്ട് അൻവർ ബാബു അവതരിപ്പിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി സലിം നാലകത്ത് സ്വാഗതവും സെക്രട്ടറിഅഷ്‌റഫ് ആറളം നന്ദിയും പറഞ്ഞു. മുഹമ്മദ് സയീദ് ഖിറാഅത്ത് നടത്തി.

ഖത്തർ കെഎംസിസി സംസ്ഥാന ഭാരവാഹികളായ കെ മുഹമ്മദ് ഈസ, ബഷീർ ടി.ടി.കെ, അബൂബക്കർ പുതുക്കുടി, ആദം കുഞ്ഞി, സിദ്ദിഖ് വാഴക്കാട്, അലി മൊറയൂർ, ഷമീർ പട്ടാമ്പി, ഫൈസൽ മാസ്റ്റർ, ഉപദേശകസമിതി അംഗങ്ങൾ , ജില്ലാ, ഏരിയ, മണ്ഡലം, ഭാരവാഹികൾ നേതൃത്വവും നൽകി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഖത്തർ കെ.എം.സി.സി ശിഹാബ് തങ്ങൾ അനുസ്മരണം ഇന്ന്, സി.പി സൈതലവി ദോഹയിലെത്തി

നീണ്ട കാത്തിരിപ്പിനൊടുവിൽ ഇന്ത്യൻ അംബാസഡർ ദോഹയിൽ എത്തി, ഉടൻ സ്ഥാനമേൽക്കും