
ദോഹ: കള്‍ച്ചറല്‍ ഫോറം ഏര്‍പ്പാട് ചെയ്യുന്ന സൗജന്യ ചാര്‍ട്ടേഡ് വിമാനം ഇന്ന് രാവിലെ 10.15ന് ഖത്തര്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 171 യാത്രക്കാരുമായി കോഴിക്കോട്ടേക്ക് പറക്കും. സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി (സി.ഐ.സി), അസീം ടെക്‌നോളജീസ് എന്നിവയുടെ സഹകരണത്തോടെയാണ് സൗജന്യ ചാര്‍ട്ടേഡ് വിമാനം ഒരുക്കിയത്. കോവിഡ് കാലത്ത് യാത്രാ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് നൂറ് സൗജന്യ ടിക്കറ്റുകള്‍ കള്‍ച്ചറല്‍ ഫോറം നേരത്തെ പ്രഖ്യാപിച്ചിരുന്നു. വന്ദേ ഭാരത് വിമാനത്തില്‍ നിരവധി പേര്‍ ഈ ടിക്കറ്റ് ഉപയോഗപ്പെടുത്തി യാത്ര ചെയ്തിട്ടുണ്ട്. വെല്‍ഫെയര്‍ പാര്‍ട്ടി കേരള ഘടകം പ്രഖ്യാപിച്ച തിരിച്ചുവരുന്നവര്‍ക്കുള്ള സൗജന്യ ടിക്കറ്റിന്റെ ഭാഗമായാണ് കള്‍ച്ചറല്‍ ഫോറം ഖത്തറില്‍ നൂറ് സൗജന്യ ടിക്കറ്റുകള്‍ പ്രഖ്യാപിച്ചിരുന്നത്. ഖത്തറില്‍ നിന്നുള്ള പ്രവാസി സംഘടനകളുടെ ആദ്യ സൗജന്യ ചാര്‍ട്ടേഡ് വിമാനം എന്ന പ്രഖ്യാപനം നടപ്പിലാക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് ഫോറം പ്രസിഡന്റ് ഡോ. താജ് ആലുവ പറഞ്ഞു.