in

മെഷീന്‍ ഗണ്ണുമായി ഖത്തര്‍ അതിര്‍ത്തി കടക്കാന്‍ ശ്രമം; കസ്റ്റംസ് പിടികൂടി

ദോഹ: അബൂസംറ കര അതിര്‍ത്തി വഴി ഖത്തറിലേക്ക് മെഷീന്‍ ഗണ്ണുമായി എത്തിയ ആളിനെ  സുരക്ഷാ സംഘം പിടികൂടി. സഊദിഅറേബ്യയില്‍ നിന്ന് ഖത്തറിലേക്കുള്ള ഏക കര അതിര്‍ത്തിയായ അബൂസംറ (Abu Samra Border)യിലേക്ക് കാറിനുള്ളില്‍ (Inside the Car) രഹസ്യമായി ഒളിപ്പിച്ചുവെച്ച മെഷീന്‍ ഗണ്ണാണ് (machine gun) ഖത്തര്‍ അതിര്‍ത്തി കസ്റ്റംസ് സേന പിടിച്ചെടുത്തത്. പിടിച്ചെടുത്ത ആയുധത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കസ്റ്റംസ് അധികൃതര്‍ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴി പുറത്തുവിട്ടു.
മെഷീന്‍ ഗണ്‍ രണ്ട് ഭാഗങ്ങളായി വേര്‍പ്പെടുത്തി പ്രത്യേകം പൊതിഞ്ഞ് വാഹനത്തിനുള്ളില്‍ ഒളിപ്പിച്ചായിരുന്നു കൊണ്ടുവരാന്‍ ശ്രമിച്ചത്.  അബൂ സംറ അതിര്‍ത്തിയിലെ അത്യന്താധുനിക സംവിധാനങ്ങളോടെയുള്ള പരിശോധനയിലാണ് യന്ത്രത്തോക്ക് രാജ്യത്തേക്ക് കടത്താനുള്ള ശ്രമം വിഫലമായത്. ഇത്തരത്തിലുള്ള ഒരു നിരോധിത വസ്തുക്കളും കടത്താന്‍ ശ്രമിക്കരുതെന്ന്  തങ്ങള്‍ നിരന്തരം മുന്നറിയിപ്പ് നല്‍കാറുണ്ടെന്ന് ഖത്തര്‍ കസ്റ്റംസ് അധികൃതര്‍ പറഞ്ഞു. അതിര്‍ത്തികളില്‍ കള്ളക്കടത്തുകാരെ പിടികൂടാനുള്ള  അത്യാധുനിക ഉപകരണങ്ങളും വിദഗ്ധ പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥരും തങ്ങള്‍ക്കുണ്ടെന്നും  കള്ളക്കടത്തുകാരുടെ ശരീര ഭാഷയില്‍ നിന്നുപോലും അവരെ തിരിച്ചറിയാന്‍ സാധിക്കുമെന്നും വിശദീകരിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തറില്‍ വരുമാന നികുതിയില്ല; വാറ്റ് നടപ്പാക്കാന്‍ ആസൂത്രണം

ബ്രിട്ടനിലെ ഡെര്‍ബി സര്‍വ്വകലാശാല പാഠ്യപദ്ധതിയുമായി ഖത്തറിലെ റയ്യാന്‍ കോളെജ് ജനുവരി മുതല്‍