in

ഗ്രാന്റ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഈത്തപ്പഴ ഫെസ്റ്റിവല്‍

ദോഹ: ഗ്രാന്റ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ എല്ലാ ഔട്ട്‌ലെറ്റുകളിലും ഗ്രാന്റ് ഫ്രഷ് ഈത്തപ്പഴ ഫെസ്റ്റിവല്‍ ആരംഭിച്ചു. ഖത്തറിലെ ഫാമുകളില്‍ കൃഷി ചെയ്തുണ്ടാക്കിയ ഏറ്റവും മികച്ച ഗുണമേന്മയുള്ള ഈത്തപ്പഴങ്ങളാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഈത്തപ്പഴ പുഡ്ഡിംഗ്, പേട, അച്ചാര്‍ ,ജ്യൂസ്, പായസം, ലഡു, ബര്‍ഫി, കേക്ക് എന്നീ വിവിധ തരം വിഭവങ്ങളാണ് ഗ്രാന്റ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റ് പ്രമോഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബലിപെരുന്നാള്‍ പ്രമാണിച്ച് ഉപഭോക്താക്കള്‍ക്കായി ഭക്ഷണ സാദനങ്ങള്‍, പെര്‍ഫ്യൂം, ഫുട്‌വെയര്‍, ഗാര്‍മെന്റ്‌സ് എന്നിവ വിലക്കിഴിവില്‍ നല്‍കുന്ന പ്രമോഷനും ഒരുക്കിയിട്ടുണ്ട്. ഈത്തപ്പഴ ഫെസ്റ്റിവലും ബലിപെരുന്നാള്‍ പ്രൊമോഷനും 29 ബുധനാഴ്ചവരെ തുടരുമെന്ന് റീജ്യണല്‍ ഡയറക്ടര്‍ അഷ്‌റഫ് ചിറക്കല്‍ അറിയിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ബീച്ചുകളുടെ ശുചീകരണം: ഗാര്‍ബേജ് ബിന്നുകള്‍ സ്ഥാപിച്ചു

ഫണ്ട് കൈമാറി