in

പ്രാദേശിക ഫാമുകളില്‍ നിന്നുള്ള ഈത്തപ്പഴങ്ങള്‍ വിപണിയില്‍

Image processed by CodeCarvings Piczard ### FREE Community Edition ### on 2018-07-13 19:21:07Z | |
പ്രാദേശിക ഫാമുകളില്‍ നിന്നും വിളയിച്ചെടുത്ത ഈന്തപ്പഴങ്ങള്‍

ദോഹ: ഖത്തറിലെ ഫാമുകളില്‍ നിന്ന് വിളവെടുത്ത ഈത്തപ്പഴങ്ങള്‍ ഇന്നു മുതല്‍ പ്രാദേശിക വിപണികളിലും അല്‍മീര ബ്രാഞ്ചുകളിലും ലഭ്യമാകും. ഇത്തവണ ആവശ്യകതയേറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രാദേശികമായി വിളവെടുത്ത അല്‍റുതബ് എന്നറിയപ്പെടുന്ന പുതിയ ഇനം ഈത്തപ്പഴം ഇന്നു മുതല്‍ മാര്‍ക്കറ്റില്‍ സാന്നിധ്യമറിയിക്കും. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിലെ കാര്‍ഷിക കാര്യ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ മുന്‍കരുതല്‍ നടപടികള്‍ പാലിച്ചുകൊണ്ടാണ് ഈത്തപ്പഴങ്ങള്‍ വിപണിയിലെത്തിക്കുന്നതെന്നും മന്ത്രാലയം അറിയിച്ചു. പ്രാദേശിക ഫാമുകളില്‍ നിന്നുള്ള വിവിധ ഇനങ്ങള്‍ ഇന്നു മുതല്‍ എല്ലാ അല്‍മീര ബ്രാഞ്ചുകളിലും നിശ്ചിത വിലയ്ക്ക് ലഭിക്കും.
അതേസമയം ഖസാബ് , ഉം റെയ്ഹാന്‍, മുര്‍ജിയാന്‍ ഉള്‍പ്പടെയുള്ള ഇനങ്ങളില്‍പ്പെട്ട ഈത്തപ്പഴങ്ങള്‍ക്ക് വിപണിയില്‍ ആവശ്യകതയേറെയാണ്.

ഖത്തരി ഫാമുകളില്‍ നിന്നും നേരിട്ടാണ് ഇവ മാര്‍ക്കറ്റിലെത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. ഫാമുകളില്‍ നിന്നും കൂടുതല്‍ പഴങ്ങള്‍ ഉടന്‍ വിപണിയിലുണ്ടാകുമെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. വിളവെടുപ്പ് പുരോഗമിക്കുകയാണ്. കൂടുതല്‍ മികച്ച ഇനത്തില്‍പ്പെട്ട ഈന്തപ്പഴം ലഭ്യമാകുമെന്നും വ്യാപാരികള്‍ പറയുന്നു.
ഈത്തപ്പഴത്തിന് ആവശ്യക്കാര്‍ ഏരിവരുകയാണ്. ഏറ്റവും ഗുണമേന്‍യുള്ള ഈത്തപ്പഴങ്ങളാണ് വിപണിയില്‍ കൂടുതലായി വിറ്റഴിക്കപ്പെടുന്നത്.
സ്വദേശികള്‍ ഉള്‍പ്പടെയുള്ളവര്‍ പ്രാദേശികമായി ഉത്പാദിപ്പിച്ച ഈത്തപ്പഴങ്ങള്‍ വാങ്ങുന്നതിനാണ് താല്‍പര്യം കാട്ടുന്നത്. സാധാരണയിനത്തില്‍പ്പെട്ട ഈത്തപ്പഴങ്ങള്‍ക്ക് കിലോയ്ക്ക് എട്ടു മുതല്‍ 25റിയാല്‍ വരെയാണ് നിരക്ക്. പ്രീമിയം ഉത്പന്നങ്ങള്‍ക്ക് 35 മുതല്‍ 50റിയാല്‍വരെയാണ് വില.
സീസണ്‍ പുരോഗമിക്കുന്നതോടെ ഈ നിരക്ക് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരുപതിലധികം ഇനങ്ങളില്‍പ്പെട്ട ഈന്തപ്പഴങ്ങാളാണ് ഖത്തറില്‍ ഉത്പാദിപ്പിക്കുന്നത്. ഖനിസി, ഖസ്രാവി, ഖലാസ്, ഘാര്‍, സുല്‍ത്താന, സുക്കാരി, തുനാസി, ഇറാഖി, ബര്‍ഹി, ഖസാബ്, ദജ്‌ലാനൂര്‍, ഷഹ്ല, ലുലു, സറിര്‍, ഹിലാലി, ജാബ്രി, ബിന്‍ത് യൂസഫ്, ഷിഷി, ഉം റെയ്ഹാന്‍, മുര്‍ജിയാന്‍ എന്നിവയാണ് രാജ്യത്ത് പ്രധാനമായും ഉത്പാദിപ്പിക്കുന്നത്. അവധിക്ക് നാട്ടില്‍പോകുന്ന പ്രവാസികള്‍ ഉള്‍പ്പടെയുള്ളവര്‍ ഖത്തറില്‍ ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്ന ഈത്തപ്പഴങ്ങള്‍ കൂടുതലായി വാങ്ങിക്കൊണ്ടുപോകുന്ന പതിവുണ്ട്.
മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പകരം ഈത്തപ്പഴ ഉത്പാദനത്തില്‍ ഖത്തര്‍ ഏറെക്കുറെ സ്വയംപര്യാപ്തമായിട്ടുണ്ട്. വളരെ കുറവ് ശതമാനം മാത്രമാണ് ഇറക്കുമതി ചെയ്യുന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

മലബാര്‍ ഗോള്‍ഡില്‍ ശുഭാരംഭം പ്രൈസ് പ്രോമിസ് ഡിസ്‌കൗണ്ട് ക്യാമ്പയിന് തുടക്കം

കോവിഡ്: ജയിലുകളിലെ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്ന് ഖത്തര്‍