in

ഡോ. തോമസ് കുര്യന്‍ നാട്ടില്‍ നിര്യാതനായി

ഡോ.തോമസ് കുര്യന്‍

ദോഹ: ഖത്തര്‍ ഉരീദു സി.ഒ.ഒ ഓഫീസ് മുന്‍ ഡയരക്ടറായിരുന്ന ഡോ.തോമസ് കുര്യന്‍ (63) നാട്ടില്‍ നിര്യാതനായി. തിരുവല്ലക്കടുത്തുള്ള അമലൂരിലെ വലായില്‍ വീട്ടില്‍ കുടുംബാംഗമാണ്. ഭാര്യ: വിന്‍സി. മക്കള്‍: ജോനാഥന്‍, ഷെറില്‍, നിധിന്‍, ജനിഫര്‍. ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ അദ്ദേഹം പ്രഭാഷകനും എഴുത്തുകാരനുമായിരുന്നു. സോളമന്‍, ഡേവിഡ്, ജോന, റേച്ചല്‍, മോസസ് എന്നിവര്‍ കൊച്ചുമക്കളും ജോര്‍ജ്ജ് എബ്രഹാം, മറിയാമ്മ എന്നിവര്‍ സഹോദരങ്ങളുമാണ്. സംസ്‌കാരം നാളെ കാലത്ത് അമല്ലൂര്‍ മാര്‍ത്തോമ ചര്‍ച്ചില്‍ നടക്കും.

ഫ്രണ്ട്‌സ് ഓഫ് തിരുവല്ല അനുശോചിച്ചു

ദോഹ: തോമസ് കുര്യന്റെ വിയോഗത്തില്‍ ഫ്രണ്ട്‌സ് ഓഫ് തിരുവല്ല (ഫോട്ട) ഓണ്‍ലൈന്‍ അനുശോചന യോഗം സംഘടിപ്പിച്ചു. ഡോ. കെ സി ചാക്കോ, ജിജി ജോണ്‍, തോമസ് കുര്യന്‍, റെജി കെ ബേബി, ബെന്നി ഫിലിപ്പ്, ബേബി കുര്യന്‍, അനീഷ് ജോര്‍ജ് മാത്യു അനുശോചനം നേര്‍ന്ന് സംസാരിച്ചു. കുടുബാംഗങ്ങള്‍ക്കൊപ്പം ദു:ഖത്തില്‍ പങ്കാളികളാവുന്നതായി ഫോട്ട അറിയിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

സാമൂഹിക അകലം പ്രധാനം; ഫീല്‍ഡ് ആശുപത്രികള്‍ ഉപയോഗിക്കേണ്ടി വരില്ലെന്നാണ് പ്രതീക്ഷയെന്ന് ഖത്തര്‍ അമീര്‍

കോവിഡ് ചികിത്സക്കായി റാസ് ലഫാന്‍ ആസ്പത്രിയും റുവൈസ് ഹെല്‍ത്ത് സെന്ററും; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു