
ദോഹ: ഗള്‍ഫിലെ പ്രമുഖ വ്യവസായിയും സഫാരി ഗ്രൂപ്പ് ചെയര്‍മാനുമായ അബൂബക്കര്‍ മടപ്പാട്ടിന്റെ സഹോദരന് മലപ്പുറം, മാറഞ്ചേരി സ്വദേശി ഹംസ മടപ്പാട്ട് (58) അന്തരിച്ചു. മാറഞ്ചേരിയിലെ പ്രശസ്തമായ മടപ്പാട്ട് കുടുംബത്തിലെ പരേതനായ മടപ്പാട്ട് ഖാദറിന്റേയും ഖദീജയുടേയും മകനാണ്. ഭാര്യ: സാഹിറ. മക്കള്‍: ഷിയാസ്, ഹസ്ന, സഫ്ന. മരുമക്കള്‍ ജിഷാര്‍, ഫിദാസ്. നീണ്ട കാലം ഖത്തറില്‍ പ്രവാസ ജീവിതം നയിച്ച ശേഷം ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് നാട്ടില്‍ വിശ്രമ ജീവിതത്തിലായിരുന്നു. ദോഹയിലെ സഫാരി ഗ്രൂപ്പിന്റെ സഹോദര സ്ഥാപനമായ ഓസ്കാര്‍ അഡ്വെര്‍ടൈസിങ് കമ്പനിയുടെ പങ്കാളിയായിരുന്നു. മാറഞ്ചേരി പ്രവാസി കൂട്ടായ്മ (മാപ്കോ ഖത്തര്‍) യുടെ സജീവ പ്രവര്‍ത്തകനും, മാറഞ്ചേരി പഞ്ചായത്തിലെ വിവിധ കാരുണ്യ സാമൂഹിക പ്രവര്‍ത്തനങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്നു. കോടഞ്ചേരി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവുചെയ്തു. കേരളാ നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പാറക്കല്‍ അബ്്ദുല്ല എം എല്‍ എ, ശംസുദ്ദീന്‍ ബിന്‍ മുഹ്യുദ്ധീന്‍ (യു എ ഇ), സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടര്‍ കെ സൈനുല്ആബിദീന്, തിരൂരങ്ങാടി മണ്ഡലം മുസ്്ലിംലീഗ് പ്രസിഡന്റ് പി എസ് എച്ഛ് തങ്ങള്‍, യു എ ഇ കെ എം സി സി നേതാവ് ഡോ.പുത്തൂര്‍ റഹ്മാന്, ഖത്തര്‍ കെ എം സി സി പ്രസിഡന്റ് എസ് എ എം ബഷീര്‍, പി കെ അബ്്ദുല്ല, എം പി ഷാഫിഹാജി തുടങ്ങിയ നിരവധി നേതാക്കളും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും അനുശോചിച്ചു. ഹംസ മടപ്പാട്ടിന്റെ വിയോഗത്തില്‍ കുടുംബത്തോടൊപ്പം ദു:ഖത്തില്‍ പങ്കുചേരുന്നതായി ചന്ദ്രിക ഖത്തര്‍ ഗവേണിംഗ് ബോര്‍ഡ് അറിയിച്ചു.