
ദോഹ: ഖത്തറില്‍ വിവിധ സംഘടനകളിലും സാമൂഹിക പ്രവര്‍ത്തനങ്ങളിലും, മത വിദ്യാഭ്യാസ രംഗത്തും സജീവ സാന്നിധ്യമായിരുന്ന കൊടുങ്ങല്ലൂര്‍, അഴീക്കോട് സ്വദേശി ഇ.ഐ. സുഹൈല്‍(50) ദോഹയില്‍ നിര്യാതനായി. ഹൃദയാഘാതം മൂലമായിരുന്നു മരണം. അല്‍ഖോറിലെ സീഷോര്‍ കമ്പനിയില്‍ പി.ആര്ഒയായിരുന്നു. തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സാമൂഹിക പ്രവര്‍ത്തകനും പ്രഭാഷകനും പണ്ഡിതനുമായ ഇ.കെ ഇബ്രാഹിം കുട്ടി മൗലവിയുടെ മകനാണ്. മാതാവ് സഫിയ. സഹോദരങ്ങള്‍ മുഹമ്മദ് അസ്ലം(അധ്യാപകന്), സുല്‍ഫിക്കര്‍(ഖത്തര്‍), സബാഹ്, സാബിക്. ഭാര്യ റൈഹാനത്ത്. മക്കള്‍ സുഹാന്, നിദ, വില്ദാന്. പ്രവാസി മലയാളി ഓര്ഗനൈസേഷന് പ്രസിഡന്റായിരുന്നു. ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ അല്അത്തിയ്യക്കടുത്തുള്ള പള്ളിയില്‍ ജുമുഅ ഖുതുബയുടെ ഉറുദു പരിഭാഷയും നടത്തിയിരുന്നു. എല്ലാവരെയും സഹായിക്കാന്‍ എപ്പോഴും മുന്‍പന്തിയില്‍ നിന്നിരുന്ന നേതാവായിരുന്നു സുഹൈലെന്നും കോവിഡ് പ്രതിസന്ധിഘട്ടത്തിലും കഷ്ടപ്പെടുന്ന നിരവധി പേര്‍ക്ക് സഹായം നല്കാന് അദ്ദേഹത്തിന്റെ ഇടപെടലുകള്‍ മൂലം സാധിച്ചതായും പ്രവാസി മലയാളി ഓര്ഗനൈസേഷന് ജനറല്‍ സെക്രട്ടറി സിദ്ദിഖ് ചെറുവല്ലൂരും മുഖ്യ രക്ഷാധികാരി അബ്ദുല്‍ റഊഫ് കൊണ്ടോട്ടിയും അനുസ്മരിച്ചു.