in ,

പ്രവാസി വ്യവസായി നാട്ടില്‍ നിര്യാതനായി

ദോഹ: പ്രവാസി വ്യവസായി പൊന്നാനി നായരങ്ങാടി സ്വദേശി ഇബ്രാഹിം ഖലീല്‍(46) നാട്ടില്‍ നിര്യാതനായി. വര്‍ഷങ്ങളായി ഖത്തറില്‍ ടെക്‌സ്‌റ്റൈല്‍ രംഗത്ത് വ്യവസായം നടത്തിവരികയായിരുന്നു. അല്‍ ഫത്താ കോര്‍ണര്‍, ഫോക്കസ് യൂനീഫൊം, ലുലു ടെക്സ്റ്റയില്‍ തുടങ്ങിയ സ്ഥാപനങ്ങളുടെയും പൊന്നാനിയിലെ ഖലീജ് മാളിന്റെയും ഉടമയാണ്. മുല്ലമായിങ്ങാനകത്ത് അബ്ദുല്ലക്കുട്ടിയുടെയും രായിമരക്കാര്‍ വീട്ടില്‍ ഫാത്തിമയുടെയും മകനാണ്. ഭാര്യ മുനീറ, മക്കള്‍ : ആദില, സജാ, അഫ്‌വാന്‍. ചികിത്സാര്‍ഥം കഴിഞ്ഞ ജനുവരിയിലാണ് നാട്ടിലേക്ക് മടങ്ങിയത്. വെല്ലൂരിലെ ചികിത്സക്കുശേഷം എടപ്പാള്‍ ആയൂര്‍വേദ ആസ്പത്രിയില്‍ ഫിസിയോ തെറാപ്പി നടത്തിവരികയായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്നായിരുന്നു അന്ത്യം. പൊന്നാനി ജുമാമസ്ജിദില്‍ ഖബറടക്കും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

കോവിഡ് പിസിആര്‍ പരിശോധന: 26 സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് അനുമതി

കര്‍വ ബസ്, ദോഹ മെട്രോ സര്‍വീസുകള്‍ സെപ്തംബര്‍ ഒന്നു മുതല്‍