
ദോഹ: ടാര്‍ജെറ്റ് ലോജിസ്റ്റിക് മാനേജിംഗ് ഡയറക്ടര്‍ ബി. ഗോപകുമാര്‍(62) ഹൃദയാഘാതംമൂലം ദോഹയില്‍ അന്തരിച്ചു. അസുഖബാധിതനായി ഹമദ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, കരൂര്‍ തത്തമത്ത്കളത്തില് വീട്ടില്‍ പരേതരായ ഭാസ്കരപിള്ളയുടേയും കമലക്കുട്ടിയുടേയും മകനാണ്. കഴിഞ്ഞ 25 വര്‍ഷം കാലങ്ങളായി ഖത്തറില്‍ ബിസിനസ് ചെയ്തുവരികയായിരുന്നു.കലാ ഗോപകുമാറാണ് ഭാര്യ. മക്കള്‍: നിഖില്‍ (ദോഹ) നിമിഷ (സ്വിറ്റ്സര്‍ലാന്‍ഡ്) മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവാനുള്ള നടപടിക്രമങ്ങളിലാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.