in ,

വി വി മഹ്മൂദ് ദുബൈയില്‍ അന്തരിച്ചു

വി വി മഹ്്മൂദ്

ദുബൈ: സാമൂഹിക വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയനും ദുബൈ കെ എം സി സി സീനിയര്‍ നേതാവും കൂത്തുപറമ്പ് മണ്ഡലം മുഖ്യ ഭാരവാഹിയുമായ കണ്ണൂര്‍, മേക്കുന്ന്, മത്തിപ്പറമ്പ്, അല്‍സഫയില്‍ വി വി മഹ്മൂദ് (65) ദുബൈയില്‍ അന്തരിച്ചു. മസ്തിഷ്‌ക ആഘാതത്തെ തുടര്‍ന്ന് ദുബൈ അല്‍ റാഷിദ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു.
പരേതരായ കരിയാട് പുത്തന്‍പീടികയില്‍ ടി പി മൊയ്തു ഹാജിയുടേയും, പുളിയനമ്പ്രം, വെളളാംവള്ളി കുഞ്ഞാമിയുടേയും മകനാണ്. ഭാര്യ: കുഞ്ഞിപ്പറമ്പത്ത് സീനത്ത്
മക്കള്‍: ഫെമിന, ഷഹാമ, ശൈഖ് ശംനൂന്‍ (ദുബൈ), മുഹമ്മദ് ഷമ്മാസ് (വിദ്യാര്‍ഥി എം ഇ എസ് കോളജ് കൂത്തുപറമ്പ്), മരുമക്കള്‍: ഹാരിസ് (കോര്‍ ലാബ് ഇന്റര്‍നേഷണല്‍ കമ്പനി, ദമാം), ഫയാദ് (മിഡില്‍ ഈസ്റ്റ് കരാട്ടെ അക്കാദമി ദുബൈ), മുബീന (ചൊകഌ). സഹോദരങ്ങള്‍: വി വി അഷറഫ് (ഖത്തര്‍) ഹംസ, സഹദ്, ശാഹിദ, നസീമ, ഹലീമ.
വയനാട് മുട്ടില്‍ യതീംഖാന ദുബൈ ചാപ്റ്റര്‍ പ്രസിഡണ്ട്, പെരിങ്ങത്തൂര്‍ എം ഇ സി എഫ് അംഗം, കരിയാട് സി എച്ച് മൊയ്തു മാസ്റ്റര്‍ മെമ്മോറിയല്‍ സൊസൈറ്റി അംഗം, മത്തിപ്പറമ്പ് മഹല്ല് ജമാഅത്ത് അംഗം, മുസ്ലിം ലീഗ് കരിയാട് മേഖല കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.ഇരുപത്തിയഞ്ച് വര്‍ഷക്കാലമായി തലശ്ശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളില്‍ ഹജ്ജ് ട്രെയിനറായി പ്രവര്‍ത്തിച്ചു വരുന്നു. നെടുമ്പാശ്ശേരി, കരിപ്പൂര്‍ ഹജ്ജ് ഹൗസുകളില്‍ വളണ്ടിയറായി സേവനമനുഷ്ടിച്ചിട്ടുണ്ട്. മയ്യിത്ത് നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

നേതാക്കള്‍ അനുശോചിച്ചു

ദോഹ: സാമൂഹിക സാംസ്‌കാരിക മത രംഗങ്ങളിലും കാരുണ്യ രംഗത്തും ഇടപെടല്‍ നടത്തിയ
മഹ്മൂദിന്റെ വിയോഗത്തില്‍ വിവിധ തുറകളിലുള്ളവര്‍ അനുശോചനം രേഖപ്പെടുത്തി. ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍, മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എം പി, പാറക്കല്‍ അബ്്ദുല്ല എം എല്‍ എ, സമസ്ത നേതാവ് ചേലക്കാട് മുഹമ്മദ് മുസ്ല്യാര്‍, ചന്ദ്രിക മുന്‍ റസിഡന്റ് എഡിറ്ററും പ്രമുഖ മുസ്്‌ലിം ലീഗ് നേതാവുമായ കെ കെ മുഹമ്മദ്, ജില്ലാ മുസ്്‌ലിം ലീഗ് വൈസ് പ്രസിഡന്റ് എന്‍ എ അബൂബക്കര്‍ മാസ്റ്റര്‍, അഡ്വ. പി വി സൈനുദ്ദീന്‍, പാനൂര്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ വി നാസര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ അനുശോചിച്ചു. ഹജ്ജ് സേവന രംഗത്തും മുട്ടില്‍ യതീംഖാനയുള്‍പ്പെടെ സന്നദ്ധ കാരുണ്യ മേഖലകളിലും സ്തുത്യര്‍ഹമായ സേവനം കാഴ്ചവെച്ച, വ്യക്തിപരമായി ഏറെ അടുപ്പമുള്ള വ്യക്തിത്വത്തേയാണ് നഷ്ടമായതെന്ന് സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടര്‍ കെ സൈനുല്‍ആബിദീന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. യു എ ഇ കെ എം സി സി നേതാക്കളായ ഡോ.പുത്തൂര്‍ റഹ്്മാന്‍, അന്‍വര്‍ നഹ, എളേറ്റില്‍ ഇബ്രാഹിം, റഈസ് തലശ്ശേരി തുടങ്ങിയവരും അനുശോചനം രേഖപ്പെടുത്തി.

What do you think?

Written by Web Desk

ഫിഫ ക്ലബ്ബ് ലോകകപ്പ്: സ്റ്റേഡിയങ്ങളില്‍ 30% കാണികള്‍ക്ക് പ്രവേശനം

ഫിഫ ക്ലബ്ബ് ലോകകപ്പിനായി ഖത്തര്‍ ലോകകപ്പ് സ്റ്റേഡിയങ്ങള്‍ സജ്ജമായി