
ദോഹ: ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധസഹമന്ത്രിയുമായ ഡോ.ഖാലിദ് ബിന്‍ മുഹമ്മദ് അല്‍അത്തിയ്യ ഔദ്യോഗിക സന്ദര്‍ശനാര്‍ഥം യുഎസില്‍. വെസ്റ്റ് വിര്‍ജിനിയയില്‍ പരിശീലനത്തിലേര്‍പ്പെട്ടിരിക്കുന്ന ഖത്തര്‍ സായുധ സേനാ യൂണിറ്റുകളിലൊന്നില്‍ പ്രതിരോധസഹമന്ത്രി സന്ദര്‍ശനം നടത്തി.
രണ്ടു സൗഹൃദ രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണത്തിന്റെ ചട്ടക്കൂടിനുള്ളില്‍നിന്നുകൊണ്ടാണ് ഖത്തര്‍ സായുധ സേനായൂണിറ്റുകളുടെ യുഎസിലെ സാന്നിധ്യം.
അന്താരാഷ്ട്ര സമാധാനവും സുരക്ഷയും ഉറപ്പുവരുത്തുന്നതിലും തീവ്രവാദത്തിനെതിരെ പോരാടുന്നതിലും അടുത്ത കാലത്തായി ഖത്തറിനും അമേരിക്കക്കുമിടയില്‍ വ്യക്തമായ പുരോഗതി കൈവരിക്കാനായിട്ടുണ്ട്. ഈ സാഹചര്യത്തില്‍കൂടിയാണ് സായുധസേനാ യൂണിറ്റുകള്‍ യുഎസിലെത്തിയിരിക്കുന്നത്.
സന്ദര്‍ശനവേളയില്‍ പ്രതിരോധസഹമന്ത്രിക്കൊപ്പം യുഎസിലെ ഖത്തര്‍ അംബാസഡര്‍ ശൈഖ് മിഷാല്‍ ബിന്‍ ഹമദ് അല്‍താനി, ഖത്തരി മിലിട്ടറി അറ്റാഷെ സ്റ്റാഫ് ബ്രിഗേഡിയര്‍ ജനറല്‍ നവാഫ് ബിന്‍ മുബാറക്ക് അല്‍താനി എന്നിവരുമുണ്ടായിരുന്നു.