in

ഡെലിവറി ജീവനക്കാരനെ മര്‍ദ്ദിക്കുന്ന വീഡിയോ വൈറല്‍; ഉടന്‍ നടപടിയെടുത്ത് ഖത്തര്‍ പൊലീസ്

പൊലീസിനേയും ജീവനക്കാരന്റെ ക്ഷമയേയും അഭിനന്ദിച്ച് വിഷ്‌ബോക്‌സ്

ദോഹ: വിഷ്‌ബോക്‌സ് (Wishbox) കമ്പനി ഡെലിവറി ജീവനക്കാരനെ  മര്‍ദ്ദിച്ച യുവാവിനെ ഉടന്‍ പിടികൂടി മാതൃകയായി ഖത്തര്‍ പൊലീസ്.  ഒരു കെട്ടിടത്തിലേക്ക് ഭക്ഷ്യവിഭവങ്ങളുമായി എത്തിയ ഡെലിവറിക്കാരനെ ആക്രമിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍  വ്യാപകമായി പങ്കുവെക്കപ്പെട്ടതിനെത്തുടര്‍ന്നാണ് ആഭ്യന്തരമന്ത്രാലയം (Ministry of Qatar) അന്വേഷണത്തിന് ഉത്തരവിട്ടത്. താമസിയാതെ ആളെ പിടികൂടുകയും ചെയ്തു.  ആളെ അറസ്റ്റ് ചെയ്തതായും മറ്റു നിയമനടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും ഖത്തര്‍ ആഭ്യന്തര മന്ത്രാലയം(MOI) അറിയിച്ചു.”ഒരു കെട്ടിട സമുച്ഛയത്തിനടുത്തുവെച്ച് വെച്ച് ഒരു ഡെലിവറി ജീവനക്കാരനെ ഒരു യുവാവ് ആക്രമിക്കുന്നത് കാണിക്കുന്ന ഒരു വീഡിയോ ക്ലിപ്പ് ശ്രദ്ധയില്‍പെട്ടിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഇത് പങ്കുവെക്കപ്പെട്ടത്. അതിക്രമം ചെയ്തയാളെ കൃത്യസമയത്ത് അറസ്റ്റ് ചെയ്തു. അയാള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരുന്നു.” – ഖത്തര്‍ ആഭ്യന്തരമന്ത്രാലയം ട്വീറ്റ് (tweet) ചെയ്തു. അതേസമയം പൊലീസിന്റെ സന്ദര്‍ഭോചിതമായ ഇടപെടലും നിയമനടപടിയും അഭിന്ദനാര്‍ഹമാണെന്ന് വിഷ്‌ബോക്‌സ് അറിയിച്ചതായി ‘ദി പെനിന്‍സുല’ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.
ഒരാള്‍ ദേഹോപദ്രവമേല്‍പ്പിച്ചിട്ടും ക്ഷമിച്ചും ശാന്തമായും പെരുമാറിയ തങ്ങളുടെ ഡെലിവറി ജീവനക്കാരനോട് നന്ദിയും കടപ്പാടും അറിയിക്കുന്നു. ഈ പെരുമാറ്റം കൂടുതല്‍ ഉന്നത പദവി ജീവനക്കാരന്‍ അര്‍ഹിക്കുന്നു. മറ്റു ഡെലിവറി ജീവനക്കാര്‍ക്കിടയില്‍ ധാര്‍മ്മികതയും അച്ചടക്കവും പ്രചരിപ്പിക്കുന്നതിനുള്ള ഉദാഹരണം കൂടിയാണിതെന്നും  കമ്പനി വ്യക്തമാക്കി.
കോവിഡ് രൂക്ഷമായിരുന്ന ഘട്ടത്തില്‍ ഡെലിവറി ജീവനക്കാര്‍ സമൂഹത്തിന് ചെയ്ത സേവനങ്ങള്‍ വലുതാണ്. രോഗികള്‍ക്കും ഹോം ക്വാറന്റൈനില്‍ കഴിഞ്ഞവര്‍ക്കും അവര്‍ സാധനങ്ങള്‍ എത്തിച്ചുനല്‍കി.  ചില സമയങ്ങളില്‍ ഭക്ഷ്യഇനങ്ങള്‍ ഡെലിവറി വൈകുന്നതിന്റെ യഥാര്‍ത്ഥ കാരണം റെസ്‌റ്റോറന്റിലെ അടുക്കളയിലെ തിരക്ക്, തിരക്കുള്ള സമയങ്ങളിലെ ഗതാഗതക്കുരുക്ക്, റോഡ് നിര്‍മ്മാണം മൂലമുള്ള വഴിതിരിച്ചുവിടല്‍, പാര്‍ക്കിംഗ് കിട്ടാത്തത് എന്നിവയാവാമെന്നും ഇത് ഉപഭോക്താക്കള്‍ പരിഗണിക്കണമെന്നും ഭക്ഷ്യവിഭവങ്ങളും പലചരക്കു സാധനങ്ങളും നേരിട്ടെത്തിക്കുന്ന ഡെലിവറി ആപ്പായ (Food and Grocery delivery app) വിഷ്‌ബോക്‌സ് ആവശ്യപ്പെട്ടു.

https://www.instagram.com/tv/CWVAQtNFKRa/?utm_medium=copy_link

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

റിയാദ മെഡിക്കൽ സെൻറർ ലോ​ഗോ പ്രകാശനം

ഖത്തര്‍ കെ.എം.സി.സിക്ക് ആഭ്യന്തരമന്ത്രാലയം മനുഷ്യാവകാശ വകുപ്പിന്റെ ആദരവ്