
മനാമ: ശാരീരിക അവശതകള്‍ മനസ്സിനെ മുറിവേല്‍പ്പിച്ചപ്പോള്‍ ആത്മഹത്യയില്‍ അഭയം തേടി പ്രവാസി മലയാളി. കോഴിക്കോട്, കൊയിലാണ്ടി പാലക്കുളം സ്വദേശി രഘുനാഥന്‍ കുനില്‍ക്കണ്ടി (52) നെയാണ് ബഹ്‌റൈന്‍ മുഹര്‍റഖിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ആത്മഹത്യാ കുറിപ്പും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുകയുണ്ടായി. തന്റെ ഓര്‍മ്മ ശക്തി നഷ്ടപ്പെട്ടതും ഉറക്കമില്ലായ്മയും ഭക്ഷണത്തോടുള്ള വിരക്തിയുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുറിപ്പില്‍ പറയുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്. മുഹര്‍റഖിലെ ഒരു സ്വകാര്യ കമ്പനിയില്‍ ഇലക്ട്രീഷ്യന്‍ ജോലിനോക്കുകയായിരുന്നു. 25 വര്‍ഷത്തോളമായി ബഹ്‌റൈന്‍ പ്രവാസിയാണ്. ബന്്ധുക്കളുടെ അനുവാദത്തോടെ മൃതദേഹം ബഹ്‌റൈനില്‍ തന്നെ സംസ്‌കരിക്കാനാണ് തീരുമാനം. കോവിഡ് ബാധയെത്തുടര്‍ന്ന് ഇന്ത്യയിലേക്കുള്ള അന്താരാഷ്ട്രാ വിമാന സര്‍വ്വീസ് നിര്‍ത്തിവെച്ചതിനാലാണിത്. സന്നദ്ധപ്രവര്‍ത്തകരായ കരീം കുളമുള്ളതില്‍, നജീബ് കടലായി, സുബൈര്‍ കണ്ണൂര്‍, മനോജ് വടകര എന്നിവര്‍ നിയമ നടപടികള്‍ക്കുള്ള സഹായം നല്‍കിവരുന്നു.