
ദോഹ: ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍താനി കുവൈത്തിലെത്തി ശൈഖ് സബാഹ് അല്‍അഹമ്മദ് അല്‍ജാബര്‍ അല്‍സബാഹിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ചു.
കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍അഹമ്മദ് അല്‍ജാബര്‍ അല്‍സബാഹുമായി കൂടിക്കാഴ്ച നടത്തിയ ഡെപ്യൂട്ടി അമീര്‍ നേരിട്ട് അനുശോചനം അറിയിക്കുകയായിരുന്നു.
രാജകുടുംബാംഗങ്ങളെയും റാങ്കിങ് ഉദ്യോഗസ്ഥരെയും അനുശോചനം അറിയിച്ചു. ഡെപ്യൂട്ടി അമീറിനൊപ്പം ഔദ്യോഗിക പ്രതിനിധിസംഘവുമുണ്ടായിരുന്നു. നേരത്തെ കുവൈത്ത് വിമാനത്താവളത്തില്‍ കുവൈത്ത് അമീരി ദിവാന് കാര്യങ്ങള്‍ക്കായുള്ള ഡെപ്യൂട്ടി മന്ത്രി ശൈഖ് മുഹമ്മദ് അബ്ദുല്ല അല്‍മുബാറക്ക് അല്‍സബാഹും കുവൈത്തിലെ ഖത്തര്‍ അംബാസഡര്‍ ബന്ദര്‍ ബിന്‍ മുഹമ്മദ് അല്അത്തിയ്യയും ഖത്തരി എംബസി ഉദ്യോഗസ്ഥരും ചേര്‍ന്ന് ഡെപ്യൂട്ടി അമീറിനെയും സംഘത്തെയും സ്വീകരിച്ചു.