
ദോഹ: ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍അത്തിയ്യ ഔദ്യോഗിക സന്ദര്‍ശനാര്‍ഥം ഇറ്റലിയില്‍. റോമില്‍ ഇറ്റാലിയന്‍ പ്രതിരോധമന്ത്രി ലോറന്‍സോ ഗുറിനിയുമായി ചര്‍ച്ച നടത്തി.
സൈനിക, പ്രതിരോധ മേഖലകളിലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും അവ മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള മാര്‍ഗങ്ങളും യോഗത്തില്‍ അവലോകനം ചെയ്തു.
ഖത്തരി അമീരി നേവല്‍ ഫോഴ്സ് കമാന്‍ഡര്‍ മേജര്‍ ജനറല്‍(നേവി) അബ്ദുല്ല ഹസ്സന്‍ അല്‍ സുലൈതി, ഇറ്റലിയിലെ ഖത്തര്‍ മിലിട്ടറി അറ്റാഷെ ബ്രിഗേഡിയര്‍ ജനറല്‍(നേവി) ഹിലാല്‍ അലി അല്‍മുഹന്നദി, ഖത്തര്‍ അംബാസഡര്‍ അബ്ദുല്‍ അസീസ് ബിന്‍ അഹമ്മദ് അല്‍ മാലികി അല്‍ ജുഹാനി എന്നിവരും ഖത്തരി സായുധ സേനയിലെ നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.