in

അര്‍ഹരായ എത്യോപ്യന്‍ സ്വദേശികള്‍ക്ക് ഭക്ഷ്യസഹായവുമായി ഖത്തര്‍ ചാരിറ്റി

ഖത്തര്‍ ചാരിറ്റി ഭക്ഷ്യവസ്തുക്കള്‍ എത്യോപ്യന്‍ എംബസിയിലെത്തിച്ചപ്പോള്‍

ദോഹ: അര്‍ഹരായ എത്യോപ്യന്‍ സ്വദേശികള്‍ക്ക് ഭക്ഷ്യസഹായവുമായി ഖത്തര്‍ ചാരിറ്റി. ഇതിന്റെ ഭാഗമായി എത്യോപ്യന്‍ എംബസിയില്‍ ഭക്ഷണപായ്ക്കറ്റുകള്‍ എത്തിച്ചു. 300 കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പഞ്ചസാര, പാചകയെണ്ണ, അരി, ഉപ്പ്, ധാന്യം, പാസ്ത എന്നിവ ഉള്‍പ്പടെയുള്ള ഉത്പന്നങ്ങളാണ് ഭക്ഷ്യപായ്ക്കറ്റുകളിലുള്ളത്. ഇവ ഖത്തറിലെ അര്‍ഹരായ എത്യോപ്യന്‍ കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യും. പത്തു ദിവസം മുന്‍പാണ് ഭക്ഷ്യപായ്ക്കറ്റുകള്‍ ലഭിച്ചതെന്നും അര്‍ഹരായ കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തുവരികയാണെന്നും ഖത്തറിലെ എത്യോപ്യന്‍ അംബാസഡര്‍ സമിയ സെകാരിയ പറഞ്ഞു.
കമ്യൂണിറ്റിയില്‍ ശരിക്കും ആവശ്യമുള്ളവരെ തിരിച്ചറിയാനാണ് ശ്രമിക്കുന്നത്. തങ്ങളുടെ സ്‌പോണ്‍സര്‍മാര്‍ ആരാണെന്നുപോലും അറിയാത്തവരുണ്ട്. അത്തരക്കാര്‍ക്കും സഹായം എത്തിക്കും. കമ്യൂണിറ്റി നേതാക്കളുടെ സഹായത്തോടെ ആവശ്യമുള്ള കേസുകള്‍ തിരിച്ചറിഞ്ഞ് പായ്ക്കറ്റുകള്‍ അവര്‍ക്ക് കൈമാറും. സമൂഹത്തെ പിന്തുണക്കുന്നതില്‍ ഖത്തര്‍ ചാരിറ്റിയുടെ ശ്രമങ്ങള്‍ക്ക് നന്ദിയുണ്ടെന്ന് അംബാസഡര്‍ പറഞ്ഞു. നിലവില്‍ 25,000ത്തോളം എത്യോപ്യക്കാര്‍ ഖത്തറില്‍ ജോലി ചെയ്യുകയും താമസിക്കുകയും ചെയ്യുന്നുണ്ട്.
ഇതുവരെ 30 എംബസികള്‍ക്ക് ഭക്ഷണം എത്തിച്ചതായും കൂടുതല്‍പേര്‍ക്ക് വിതരണം ചെയ്യുമെന്നും ഖത്തര്‍ ചാരിറ്റി കസ്റ്റമര്‍ സര്‍വീസ് മാനേജര്‍ അബ്ദുല്‍അസീസ് ജാസിം എ.ജെ.ഹാജി പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

അല്‍മീര ബ്രാഞ്ചുകളുടെ എണ്ണം 55 ആയി

എല്ലാ കോവിഡ് രോഗികള്‍ക്കും വിവേചനമില്ലാതെ സൗജന്യ ചികിത്സ