ദേശം/ദേശാന്തരീയം -ചന്ദ്രിക ഖത്തര്‍ വാര്‍ത്താധിഷ്ടിത പോഡ്കാസ്റ്റ്

കാസര്‍ക്കോട് എടനീര്‍ മഠാധിപതിയായ കേശവാനന്ദഭാരതി രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് സമാധിയായി. അദ്ദേഹത്തിന്റെ പേര് രാജ്യത്തെ ഭരണക്രമത്തിന്റെ സ്വഭാവം നിര്‍ണ്ണയിക്കപ്പെട്ട വളരെ പ്രധാനപ്പെട്ട വിധിന്യായവുമായി ചേര്‍ത്ത് വായിക്കപ്പെടാറുണ്ട്. ഭരണഘടനയുടേ അടിസ്ഥാന ഘടന ഭേദഗതി ചെയ്യാന്‍ നിയമനിര്‍മ്മാണ സഭകള്‍ക്ക് അവകാശമില്ലന്ന സുപ്രീംകോടതി വിധി പരമപ്രധാനവും പ്രശസ്തവുമായ ഒരു വിധിന്യായമാണ്. കേസിന്റെ വിശദാംശങ്ങളും കേശവാനന്ദഭാരതി സ്വാമികള്‍ ആ കേസില്‍ വഹിച്ച പങ്കുമൊക്കെ ചര്‍ച്ച ചെയ്യുന്ന പോഡ്കാസ്റ്റ്. ഡല്‍ഹി ജെ.എന്‍.യുവില്‍ ഇന്റര്‍നാഷണല്‍ ലീഗല്‍ സ്റ്റഡീസില്‍ ഗവേഷകനായ രൂപകുമായി ഷംസീര്‍ കേളോത്ത് സംസാരിക്കുന്നു. കേള്‍ക്കാനായി ചുവടെ നല്‍കിയിട്ടുള്ള ലിങ്കുകളില്‍ ഏതെങ്കിലും ഒന്ന് ക്ലിക്ക് ചെയ്യുക.